KeralaLatest NewsIndiaNews

വാളയാർ കേസ്; ദേശാഭിമാനി എഴുതിയ മുഖപ്രസംഗമാണ്, മുഖപ്രസംഗം!- പരിഹസിച്ച് അഡ്വ. എ. ജയശങ്കർ

വാളയാർ പെൺകുട്ടികളുടെ നീതിക്കായി പോരാടിയത് സർക്കാർ മാത്രം?!

വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതോടെ, പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. കേസിൽ പ്രതികൾക്കെതിരെ തുടരന്വേഷണവും പുനർവിചാരണയും വിധിച്ച ഹൈക്കോടതി നടപടിയെ കുറിച്ച് ദേശാഭിമാനി ദിനപത്രത്തിൽ വന്ന മുഖപ്രസംഗത്തെ പരിഹസിച്ച് അഡ്വ എ. ജയശങ്കർ.

ഹൈക്കോടതി വിധിയെ കുറിച്ച് മനോരമ മുതൽ ചന്ദ്രിക വരെ സകല പത്രങ്ങളും എഡിറ്റോറിയൽ എഴുതിയിട്ടുണ്ടെങ്കിലും ദേശാഭിമാനി എഴുതിയ മുഖപ്രസംഗമാണ്, മുഖപ്രസംഗം എന്ന് ജയശങ്കർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Also Read: സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ക​സ്റ്റം​സ് ഓഫീസിൽ

വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ രക്ഷിക്കാൻ മുൻ എം.പിയും സി.പി.എം നേതാവുമായ എം.ബി രാജേഷ് ഇടപെട്ടെന്ന് അഡ്വ എ ജയശങ്കർ മുമ്പ് ആരോപിച്ചിട്ടുണ്ട്. കേസിന്റെ എല്ലാ ഘട്ടത്തിലും സർക്കാർ കുടുംബത്തിനൊപ്പമായിരുന്നുവെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്.

“ഈ കേസിലും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങൾ ഏറെയുണ്ടായി. സർക്കാർ ചെയ്തതെല്ലാം ഇരുട്ടിലാക്കി വ്യാജ പ്രചാരണങ്ങൾ നടന്നു. ബിജെപിയും കോൺഗ്രസും ഈ തദ്ദേശഭരണ തിരഞ്ഞെടുപ്പിലും ഇത് രാഷ്ട്രീയ ആയുധമാക്കി. എന്നാൽ, നീതി നടപ്പാകണം എന്ന ഒറ്റ നിശ്ചയത്തിൽ സർക്കാർ നീങ്ങി. അതിന് ഇപ്പോൾ ഫലമുണ്ടായി.” എന്ന് മുഖപ്രസംഗത്തിന്റെ അവസാന ഖണ്ഡികയിൽ പറയുന്നു.

Also Read: ഒടുവിൽ 9 ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തനൊരുങ്ങി റെഡ്ഡി സർക്കാർ

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിയെ കാണുമെന്ന് അറിയിച്ചിരുന്നു. സർക്കാരിൽ വിശ്വാസമില്ലെന്നും സർക്കാർ പറഞ്ഞ വാക്കുകൾ ഇതു വരെ പാലിച്ചില്ല എന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. നീതി കിട്ടും വരെ തെരുവിൽ സമരം ചെയ്യുമെന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button