മലപ്പുറം: താൽക്കാലിക രാഷ്ട്രീയ നേട്ടത്തിന് സാമുദായിക ധ്രുവീകരണമാണ് ഇടത് പക്ഷ ജനാതിപത്യ മുന്നണി ലക്ഷ്യംവെക്കുന്നതെന്ന് കൊല്ലം എംപി എൻകെ. പ്രേമചന്ദ്രൻ. മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിലൂടെ ബോധപൂർവം ബിജെപി അടക്കമുള്ള വർഗീയ ഫാഷിസ്റ്റ് സംഘടനകളെ ശാക്തീകരിക്കുകയാണ് ഇടത് മുന്നണി ചെയ്യുന്നത് എന്ന് പറഞ്ഞ അദ്ദേഹം, ഇസ്ലാമോഫോബിയ വളർത്താനുള്ള ബോധപൂർവ ശ്രമങ്ങളാണിത് എന്ന് വ്യക്തമാക്കി. മന്ത്രി കെടി ജലീൽ അടക്കമുള്ളവരുടെ മൗനം ആപത്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also related : കെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം, കനത്ത സുരക്ഷ നൽകാൻ നിർദ്ദേശിച്ച് ഹൈക്കോടതി
മലപ്പുറം പ്രസ്‌ക്ലബ് ഹാളില്‍ എടപ്പാള്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിൻ്റെ എട്ടാമത് പുരസ്‌കാരം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിൻ്റെ ഈ പരാമർശം.
Post Your Comments