NattuvarthaLatest NewsNews

കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വീട്ടിൽ പൂട്ടിയിട്ടു

മുണ്ടക്കയം: കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വീട്ടിൽ പൂട്ടിയിട്ടു. ഒടുവിൽ മോചിപ്പിച്ചത് പൊലീസും നാട്ടുകാരുമെത്തിയാണ്. ഇളങ്കാട് കൊടുങ്ങവയലിൽ ജെസിയാണ്​ (65) ഭർത്താവ് തന്നെ വീട്ടിൽ പൂട്ടിയിട്ട വിവരം പഞ്ചായത്ത് അംഗത്തെ അറിയിക്കുകയുണ്ടായത്. തുടർന്ന് പഞ്ചായത്ത്​ അംഗം സിന്ധു മുരളി, പഞ്ചായത്ത് പ്രസിഡൻറ്​ പി.എസ്. സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ, പൊലീസ് എന്നിവരെ വിവരം അറിയിച്ചു.

തുടർന്ന് മുണ്ടക്കയം പൊലീസ് എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ജെസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരെ ​പൊലീസ് അറസ്​റ്റ്​ ചെയ്തു. ദീർഘകാലമായി ഇവർക്കിടയിൽ കുടുംബ വഴക്ക് നടക്കുന്നതായാണ് വിവരം ലഭിച്ചത്.

രണ്ട് നിലയുള്ള വീട്ടിൽ താഴെയാണ് ജെസി താമസിച്ചിരുന്നത്. ഭർത്താവും ഇളയ മകനും മുകൾനിലയിലും താമസമാക്കി. വീടിന്റെ ഗേറ്റ് വാർക്കകമ്പി ഉപയോഗിച്ച് വെൽഡ് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button