തെന്മല : കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കിഴക്കൻ വനാതിർത്തികളിലെ പുല്ലുംമറ്റും കത്തിച്ചു തുടങ്ങി. തെന്മല ഡിവിഷനിലെ കഴുതുരുട്ടി, തെന്മല വനാതിർത്തികളിലെ ഉണങ്ങിയ പുല്ലുകളാണ് കത്തിച്ചുകൊണ്ടിരിക്കുന്നത്. വനാതിർത്തികളിൽ റോഡിനോടും ജനവാസമേഖലയോടും ചേർന്ന പ്രദേശത്താണ് പ്രത്യേക തയ്യാറെടുപ്പുകൾ. അതിർത്തി തിരിച്ച് പുല്ലും കരിയിലയും ഒഴിവാക്കുന്നുണ്ട്.
വനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയുടെ സഹകരണത്തോടെ കഴിഞ്ഞദിവസം ക്ലാസുകൾ സംഘടിപ്പിച്ചു. പകൽ വനാതിർത്തികളിൽ ജീവനക്കാരുടെ നിരീക്ഷണം ഉറപ്പുവരുത്തും. ഇതിനായി വനമേഖലകൾ ഓരോ ബ്ലോക്കാക്കി ആറുവീതം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
തീപടരാൻ സാധ്യതയുള്ള കുന്നുകളിൽ ചെറിയ കന്നാസുകളിൽ വെള്ളം സൂക്ഷിക്കും. ജീവനക്കാർക്ക് സ്വയരക്ഷയ്ക്കുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.
Post Your Comments