പാലക്കാട് : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത്തോടെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി സീനിയർ വെറ്ററിനറി സർജൻ ഡോ. നാഗസിന്ധു, എപ്പിഡമിയോളജിസ്റ്റ് ഡോ. ജോജു ഡേവിസ്, ജില്ലാ ലാബ് ഓഫിസർ ഡോ. ടി. ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ ദ്രുതകർമ സേന രൂപീകരിച്ചു. ഫോൺ: 9447303310.
അതേസമയം ജില്ലയിൽ നിലവിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ പരിശോധിച്ച സാംപിളുകളെല്ലാം നെഗറ്റീവ് ആണ്. രോഗം സ്ഥിരീകരിക്കാനുള്ള ലാബ് സൗകര്യം ജില്ലയിൽ ഉണ്ട്.
Post Your Comments