KeralaLatest NewsNews

സിപിഎമ്മില്‍ എന്ത് തോന്ന്യാസവും നടക്കും, സക്കീര്‍ ഹുസൈന്‍ തിരിച്ച് സിപിഎമ്മിലെത്തി

നടപടി വെറുമൊരു പ്രഹസനം

കൊച്ചി : സിപിഎമ്മില്‍ എന്ത് തോന്ന്യാസവും നടക്കുമെന്നതിന് തെളിവ് . കളമശേരി മുന്‍ ഏരിയാ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈന്‍ വീണ്ടും  സിപിഎമ്മില്‍ തിരിച്ചെത്തി. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ആറ് മാസത്തേയ്ക്കായിരുന്നു സക്കീര്‍ ഹുസൈനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സക്കീറിനെ തിരിച്ചെടുത്തത്. സക്കീര്‍ പ്രവര്‍ത്തിക്കേണ്ട പാര്‍ട്ടി ഘടകം പിന്നീട് തീരുമാനിക്കും. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് സക്കീര്‍ ഹുസൈനിനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ജൂണില്‍ സക്കിറിനെപ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്ക് പുറത്താക്കിയത്.

read also : വി മുരളീധരന്‍ വീണ്ടും കളത്തില്‍? കേരളത്തിൽ ബിജെപി തരംഗം സൃഷ്ടിക്കുമെന്ന് നേതാക്കൾ

തിരിച്ചെടുത്ത നടപടി പാര്‍ട്ടിയുടെ നിയമാവലി അനുസരിച്ച് കീഴ്ഘടകങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. സക്കീര്‍ ഹുസൈന്‍ പാര്‍ട്ടിയുടെ ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണം എന്ന് സംസ്ഥാന കമ്മറ്റിയുടെ അനുമതിയോടെ ജില്ലാ കമ്മറ്റി പിന്നീട്തീരുമാനിക്കും. സക്കീര്‍ പത്തു വര്‍ഷത്തിനിടെ 4 വീടുകള്‍ വാങ്ങി, ഒടുവില്‍ വാങ്ങിയ വീടിന് 76 ലക്ഷം രൂപ ചെലവിട്ടു. ദുബായിലേക്ക് എന്ന് പറഞ്ഞ് പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ചു ബാങ്ക്കോക്കിലേക്ക് പോയി തുടങ്ങിയ കണ്ടെത്തലുകളടങ്ങിയ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. കളമശ്ശേരി ഏരിയ സെക്രട്ടറിയായിരിക്കെ രണ്ടാം തവണയാണ് അച്ചടക്ക നടപടി നേരിട്ട് സക്കിര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നത്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button