Latest NewsKeralaNews

സെലിബ്രിറ്റിയുടെ അര്‍ധ നഗ്‌നഫോട്ടോ കവര്‍ചിത്രമാക്കി വായനക്കാരെ ഞെട്ടിച്ച് മലയാളം വാരിക

ശരീരം ചോദിക്കുന്നവരെ കുറിച്ച് വാരികയില്‍ തുറന്നു പറച്ചില്‍

കൊച്ചി: സെലിബ്രിറ്റിയുടെ അര്‍ധ നഗ്നഫോട്ടോ കവര്‍ചിത്രമാക്കി വായനക്കാരെ ഞെട്ടിച്ച് മലയാളം വാരിക, ശരീരം ചോദിക്കുന്നവരെ കുറിച്ച് വാരികയില്‍ തുറന്നു പറച്ചില്‍.  സെലിബ്രിറ്റി ട്രാന്‍സ് വുമണിന്റെ അര്‍ധ നഗ്നഫോട്ടോയാണ് കവര്‍ചിത്രമാക്കി വായനക്കാരെ ഞെട്ടിച്ചിരിക്കുന്നത്. മള്‍ട്ടിനാഷണല്‍ കമ്പനി ഉദ്യോഗസ്ഥയായ പ്രശസ്ത മലയാളി ട്രാന്‍സ് വുമണ്‍ സാറാ ഷെയ്ഖയുടെ അര്‍ധനഗ്ന ചിത്രമാണ് സമകാലിക മലയാളം വാരിക കവര്‍ചിത്രമാക്കിയത്.

Read Also : നാൽപ്പതുകാരിയെ ക്ഷേത്രത്തിനുള്ളിൽ ‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

മലയാളം വാരികയുടെ മൂന്നു പതിറ്റാണ്ടു ചരിത്രത്തില്‍ ഇതാദ്യമാണ് ഇത്തരമൊരു തീ പാറുന്ന ചിത്രം കവറാക്കി പുറത്തിറങ്ങുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ മലയാളം വാരിക കേരളത്തിലെ മുഖ്യധാരാ ആനുകാലികങ്ങളിലൊന്നാണ്. വാരിക ഇറങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും പുറത്തും അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ തുടങ്ങി.

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ രണ്ടു വര്‍ഷം മുമ്പ് സ്ത്രീയായി മാറി വാര്‍ത്തകളില്‍ ഇടംനേടിയ മലയാളി സാറാ ഷെയ്ഖയാണ് കവര്‍ ചിത്രം. അതും സ്ത്രീയെ ശരീരം മാത്രമായി കാണുന്നവരെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ സാറ തന്നെ ഫോട്ടോഷൂട്ട് നടത്തി തയ്യാറാക്കിയ അര്‍ധനഗ്ന ചിത്രങ്ങളില്‍ നിന്നു തന്നെ. ശരീരം ചോദിക്കുന്നവരേക്കുറിച്ചു സാറയുടെ തുറന്നു പറച്ചില്‍ ഉള്‍പ്പെടുന്ന അഭിമുഖമാണ് കവര്‍ സ്റ്റോറി.

‘ ഇങ്ങനെയുള്ള കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുകതന്നെ വേണം. ആളുകള്‍ അറിയണം, പെണ്‍കുട്ടികള്‍ മനസ്സിലാക്കണം. നമ്മുടെ പുറമേ കാണുന്ന ഭംഗിയല്ല അവര്‍ക്കു വേണ്ടത്. നമ്മള്‍ എന്തൊക്കെ ഒളിപ്പിച്ചുവച്ചിട്ടുണ്ടോ അതാണ് തുറന്നു കാണേണ്ടത്’. പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥയായ സാറ ഷെയ്ഖ പറയുന്നു. സഹികെട്ടപ്പോഴാണ് ഒരു ഫോട്ടോഗ്രാഫറെക്കൂട്ടി കാട്ടിലും കടല്‍ത്തീരത്തും വച്ച് സ്വയം ശരീരം വെളിപ്പെടുത്തി ഫോട്ടോഷൂട്ട് നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button