തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തെരെഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. 40 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കി ബിജെപി സംസ്ഥാന നേതൃത്വം. വിജയ സാധ്യതയുള്ള 40 പേരുടെ പട്ടിക തയാറാക്കി കേന്ദ്ര നേതൃത്വത്തിന് അയച്ചു. എ പ്ലസ് മണ്ഡലങ്ങളില്‍ കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എം ടി രമേശ് എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. സന്ദീപ് വാര്യര്‍, സി കൃഷ്ണ കുമാര്‍ എന്നിവരും എ പ്ലസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടി.
Read Also: നമ്മളില്ലേ..; വിളക്കില്‍ ചാരി പ്രതിപക്ഷ സമരം കണ്ട് പി സി ജോര്‍ജ്
എന്നാൽ സിനിമ താരങ്ങളായ സുരേഷ് ഗോപിയും കൃഷ്ണ കുമാറും പ്രത്യേക സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍, സി വി ആനന്ദ് ബോസ് എന്നിവരും പട്ടികയില്‍ ഇടം നേടി. നേതൃത്വം ആവശ്യപ്പെട്ടാല്‍ കഴക്കൂട്ടത്ത് കെ സുരേന്ദ്രന്‍ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷും തൃപ്പൂണിത്തുറയില്‍ പി ആര്‍ ശിവശങ്കറും മത്സരിക്കുമെന്നും വിവരം. നേമത്ത് കുമ്മനം രാജശേഖരനെയോ സുരേഷ് ഗോപിയെയോ മത്സരിപ്പിക്കുമെന്നും വിവരം.
Post Your Comments