Latest NewsKeralaNews

ശ്രീനാരായണ ഗുരുവിൻ്റെ ചിത്രം ബോധപൂർവ്വം മാറ്റി; ശ്രീനാരായണ ഗുരു സർവ്വകലാശാലയുടെ ലോഗോ വിവാദത്തിൽ

ലോഗോ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ധ്യാനസ്ഥനായിരിക്കുന്ന ഗുരുദേവനെ മുകളിൽ നിന്നു വീക്ഷിക്കുന്ന അനുഭവമുണ്ടാകുമെന്നാണ് ലോഗോ തയ്യാറാക്കിയ കലാകാരൻ ഇതിനെപ്പറ്റി പ്രതികരിച്ചത്

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ ഗുരുവിൻ്റെ അസാന്നിദ്ധ്യം വിവാദമാകുന്നു. വിവിധ വർണങ്ങളിലുള്ള ജ്യാമിതീയ രൂപങ്ങൾ ചേർത്തുവച്ചതാണ് സർവ്വകലാശാലയുടെ ലോഗോ. ശ്രീനാരണ ഗുരുവിനെ ലോഗോയിൽ നിന്ന് ഒഴിവാക്കാൻ ബോധപൂർവമായ ശ്രമം ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഇതെന്ന് വിവിധ കോണുകളിൽ നിന്നും വിമർശനമുയരുന്നു. എന്നാൽ ലോഗോ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ധ്യാനസ്ഥനായിരിക്കുന്ന ഗുരുദേവനെ മുകളിൽ നിന്നു വീക്ഷിക്കുന്ന അനുഭവമുണ്ടാകുമെന്നാണ് ലോഗോ തയ്യാറാക്കിയ കലാകാരൻ ഇതിനെപ്പറ്റി പ്രതികരിച്ചത്.

Also related : മദ്യപിക്കുന്നതിനിടെ സുഹൃത്ത്​ വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടയാൻ പോയ യുവാവിനും മാതാവിനും കുത്തേറ്റു

എന്നാൽ കലാകാരൻ്റെ അവകാശവാദത്തിൽ  ബഹുവർണ അച്ചടിയിൽപ്പോലും അത് വ്യക്തമല്ല. ലോഗോ ബ്ലാക്ക് ആൻഡ് വൈറ്റായി ഉപയോഗിക്കുമ്പോൾ അർത്ഥങ്ങളൊന്നുമില്ലാത്ത ഒരു രൂപമാണ് ദൃശ്യമാവുക. അതുകൊണ്ട് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ ഗുരുദേവനുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ പോലുമില്ല എന്നതാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന ആരോപണം.

Also related : യുഎസില്‍ കലാപത്തില്‍ മരണം ഉയരുന്നു , നിശാനിയമം ലംഘിച്ച് അണിനിരന്ന് ആയിരങ്ങള്‍

അർത്ഥശൂന്യമായ ഈ ലോഗോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ശ്രീ നാരായണ ഓപ്പൺ സർവകലാശാലാ ആസ്ഥാനത്തിനു മുന്നിൽ ധർണ നടത്തിയിരുന്നു. മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, വൈസ് ചാൻസലർ എന്നിവർക്ക് ലോഗോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനവും നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button