തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട്ടമ്മക്കും മകനും കുത്തേറ്റു. ബീമാപള്ളി പുതുവൽ പുരയിടത്തിൽ നൂർജഹാൻ (52), മകൻ രാഹുൽ എന്ന മുഹമ്മദ് റിയാസ് (27) എന്നിവർക്കാണ് കുത്തേറ്റിരിക്കുന്നത്. ഞാണ്ടൂർക്കോണം ആളിയിൽ തറട്ടയിലെ വാടകവീട്ടിൽ വച്ചാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഒരാഴ്ച മുൻപാണ് ബീമാപള്ളി സ്വദേശികളായ അമ്മയും മകനും ഇവിടെ താമസത്തിന് എത്തുകയുണ്ടായത്. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി മകൻ മുഹമ്മദ് റിയാസിന്റെ സുഹൃത്തായ സജീവ് വീട്ടിലെത്തുകയും ഇരുവരും ചേർന്ന് മദ്യപിക്കുകയുമായിരുന്നു ഉണ്ടായത്. ഇതിനിടെ സജീവ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുകയുണ്ടായി.
ഇത് റിയാസ് ചോദ്യം ചെയ്തതിനെതുടർന്ന് വാക്കേറ്റവും സംഘർഷവും ഉണ്ടായത് . സംഘർഷത്തിനിടയിൽ സജീവ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വീട്ടമ്മയെയും മകനെയും ആക്രമിക്കുകയായിരുന്നു ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയറിൽ കുത്തേറ്റ ഇരുവരെയും ശസ്ത്രക്രിയക്ക് വിധേയമാക്കി. സംഭവശേഷം ഒളിവിൽപോയ സജീവിനെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരിക്കുള്ളതിനാൽ പൊലീസ് നിരീക്ഷണത്തിൽ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments