കൊല്ലം : ലോഗോയുടെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് കൊല്ലം ആസ്ഥാനമായ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല. പുതുതായി തുടങ്ങിയ സര്‍വകലാശാലയുടെ ലോഗോ അടുത്തിടെ പ്രകാശനം ചെയ്തു. ലോഗോയില്‍ ശ്രീനാരായണ ഗുരുവിനെ ചിത്രീകരിച്ച വിധമാണ് വിവാദമായത്. ആകാശ വീക്ഷണമെന്ന നിലയിലാണ് നിറ സങ്കലന രൂപം അവതരിപ്പിച്ചത്. ലോഗോ പിന്‍വലിച്ച് ഗുരുവിനെ അടയാളപ്പെടുത്തുന്ന പുതിയ ലോഗോ വേണമെന്ന ആവശ്യം ഫേസ് ബുക്കില്‍ ഉയര്‍ന്നിട്ടുണ്ട്. സാംസ്കാരിക പ്രവര്‍ത്തകരും ലോഗോ ക്കെതിരെ രംഗത്തെത്തി.
Read Also : വരുംവര്‍ഷങ്ങളിൽ ഏറ്റവും കൂടുതൽ ഡിമാന്‍ഡുണ്ടായേക്കാവുന്ന ജോലികള്‍ ഇവയാണ്
ലോഗോക്ക് അനുമതി നല്‍കരുതെന്ന ആവശ്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നിലുമെത്തി. ജ്യാമിതീയ രൂപങ്ങളെ നിറങ്ങളുടെ സമന്വയത്തിലൂടെ ചിത്രമാക്കിയതാണ് ലോഗോ എന്നാണ് സര്‍വകലാശാലയുടെ അവകാശവാദം.
Post Your Comments