Latest NewsKeralaNewsIndiaInternational

ചെന്നൈയിൽ പാകിസ്ഥാൻ സർക്കാരിന്റെ പേരിൽ കെട്ടിടം; പൂട്ടിക്കെട്ടി സ്ഥലം വിട്ടോളാൻ എൻ.ഐ.എ

സർക്കാരിന്റെ

ചെന്നൈയിൽ പാക്കിസ്ഥാൻ സർക്കാരിന്റെ പേരിൽ രജിസ്ട്രർ ചെയ്യപ്പെട്ട കെട്ടിടം പൂട്ടിച്ച് എൻ ഐ എ. മന്നാടിയിലെ അർമാനിയൻ സ്ട്രീറ്റിലെ ദൗഹിദ് ജമാത്ത് കെട്ടിടമാണ് ബുധനാഴ്ച എൻ ഐ എ സംഘമെത്തി മുദ്രവെച്ച് പൂട്ടിച്ചത്.

‘കസ്റ്റഡി ഓഫ് എനിമി പ്രോപ്പർട്ടി’ എന്ന അധികാരം ഉപയോഗിച്ചാണ് എൻ ഐ എ കെട്ടിടം സീൽ ചെയ്തത്. ഇപ്പോൾ പാകിസ്ഥാനിൽ താമസമാക്കിയ തുബ ഖലീലിയിൽ നിന്നുള്ള റഹ്മാൻ ആണ് കെട്ടിടത്തിന്റെ അറ്റോർണി ഹോർഡർ. ഇന്ത്യ വിഭജനത്തിനു മുന്നേ റഹ്മാൻ സ്വന്തമാക്കിയതാണ് ഈ കെട്ടിടമെന്നാണ് സൂചന.

Also Read: ശ്രീനാരായണ ഗുരുവിൻ്റെ ചിത്രം ബോധപൂർവ്വം മാറ്റി; ശ്രീനാരായണ ഗുരു സർവ്വകലാശാലയുടെ ലോഗോ വിവാദത്തിൽ

നിയമന വ്യവസ്ഥകൾ അനുസരിച്ച് അറ്റോർണി ഹോൾഡറുടെ അധികാരം മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നുണ്ട്. ഈ വ്യവസ്ഥ നിലനിൽക്കെയാണ് മറ്റ് ആവശ്യങ്ങൾക്കായി കെട്ടിടം ഉപയോഗിച്ചത്. ഇത് വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കപ്പെടുന്നുവെന്ന് എൻ ഐ എ ഉദ്യോഗസ്ഥൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button