ന്യൂഡൽഹി : വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രെയിറ്റ് കോറിഡോറിന്റെ റെവാരി- മദാർ സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺറഫറൻസിലൂടെയാണ് ഉദ്ഘാടനം.
വാണിജ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാനായാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഗവർണർമാർ, കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഖുർജ-ഭൂപുർ സെക്ഷന്റെ ഉദ്ഘാടനം നിർവ്വഹിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് റെവാരി- മദാർ സർവ്വീസ് ഉദ്ഘാടനം ചെയ്യുന്നത്. ലോകത്തെ ആദ്യ ഡബിൾ സ്റ്റാക്ക് ലോംഗ് ഹൗൾ സർവ്വീസും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ അടേലി മുതൽ രാജസ്ഥാനിലെ കൃഷ്ണഘട്ട് വരെയാണ് സർവ്വീസ്.
Post Your Comments