നാഗ്പൂര്‍: ഇന്ത്യയില്‍ മൂക്കിലൊഴിക്കാവുന്ന കൊറോണ വൈറസ് വാക്സിന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് നാഗ്പൂരില്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിക്കാനിരിക്കുന്നത്. നാഗ്പൂരിലെ ഗില്ലുര്‍കര്‍ മള്‍ട്ടി സ്പെഷ്യാലിറ്റിയില്‍ നേസല്‍ വാക്സിനുകളുടെ ഘട്ടം 1, 2 പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്.
Read Also : സ്‌കൂട്ടറില്‍ ലിഫ്ട് കൊടുത്ത യുവതിയോട് പതിനാലുകാരന്റെ ഞെട്ടിക്കുന്ന ചോദ്യം ; അനുഭവം പങ്കുവെച്ച് യുവതി
ഭാരത് ബയോടെക് മേധാവി ഡോ. കൃഷ്ണ എല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്ന് ഞങ്ങള്‍ ഒരു നേസല്‍ വാക്‌സിന്‍ തയ്യാറാക്കുന്നുണ്ട്. ഞങ്ങള്‍ ഒരു ഡോസ് വാക്‌സിന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നേസല്‍ വാക്‌സിന്‍ മികച്ച മാര്‍ഗ്ഗമാണെന്ന് ഗവേഷണത്തിലും തെളിഞ്ഞിട്ടുണ്ട്. കൊറോണ വൈറസ് മൂക്കിലൂടെയാണ് മനുഷ്യശരീരത്തെ കടന്നാക്രമിക്കുന്നത് എന്നതാണ് ഇതിനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നേസല്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. ശരീരത്തിലേക്ക് കുത്തിവെക്കുന്ന വാക്‌സിനുകളേക്കാള്‍ മൂക്കിലൂടെ നല്‍കുന്ന വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ധാരാളം ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാണെന്നും കൃഷ്ണ എല്ല ചൂണ്ടിക്കാണിക്കുന്നു.
ഭുവനേശ്വര്‍, പൂനെ, നാഗ്പൂര്‍, ഹൈദരാബാദ് എന്നീ നാല് ട്രയല്‍ സൈറ്റുകളില്‍ 18 വയസ്സിന് മുകളിലുള്ള ആരോഗ്യമുള്ള 30-45 ആരോഗ്യ പ്രവര്‍ത്തകരിലും 65 വയസ് വരെ പ്രായമുള്ളവരിലുമാണ് നേസല്‍ വാക്‌സിന്‍ പരീക്ഷണം നടത്തുക.
Post Your Comments