KeralaLatest NewsNews

സ്‌കൂട്ടറില്‍ ലിഫ്ട് കൊടുത്ത യുവതിയോട് പതിനാലുകാരന്റെ ഞെട്ടിക്കുന്ന ചോദ്യം ; അനുഭവം പങ്കുവെച്ച് യുവതി

തിരുവനന്തപുരം : കഴിഞ്ഞ കുറച്ചുനാളുകളായി മാദ്ധ്യമങ്ങളില്‍ വരുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പീഡനങ്ങളാണ്. ഇരയും പ്രതിയുമൊക്കെ കൗമാരക്കാര്‍. ഈ കുട്ടികള്‍ എന്താ ഇങ്ങനെയൊക്കെ എന്നാണ് എല്ലാവരും പരസ്പരം ചോദിക്കുന്നത്. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് അപര്‍ണ എന്ന യുവതി. സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ചെത്തിയ പതിനാലുകാരനില്‍ നിന്ന് നേരിടേണ്ടിവന്ന ഒരു ചോദ്യത്തെ കുറിച്ചാണ് അപര്‍ണ സംസാരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ആ ചോദ്യം കേട്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് അപര്‍ണ പറയുന്നത്.

പൊതുസ്ഥലത്ത് വെച്ച് സ്ത്രീയോട് എങ്ങനെ പെരുമാറേണ്ടതെന്ന് കുട്ടികള്‍ക്ക് അറിയില്ല എന്നതിനുള്ള് ഉദാഹരണമാവുകയാണ് അപര്‍ണയുടെ ഈ അനുഭവം. കുട്ടികള്‍ക്ക് വേണ്ടവിധം ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്നാണ് അപര്‍ണ വീഡിയോയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button