CricketNewsIndiaSports

ദേശീയ ഗാനത്തിനിടയിൽ ഈറനണിഞ്ഞ് മുഹമ്മദ് സിറാജ്, സിറാജിനെ പുകഴ്ത്തി പ്രമുഖർ

അഡ്‍ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്കു പരുക്കേറ്റതിനെ തുടർന്നാണ് രണ്ടാം ടെസ്റ്റിൽ സിറാജിന് അവസരം ലഭിച്ചത്. അരങ്ങേറ്റ ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്സിൽ രണ്ട് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റും വീഴ്ത്തി ഗംഭീരമായിട്ടാണ് യുവതാരം തൻ്റെ വരവറിയിച്ചത്

സിഡ്നി∙ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനത്തിനിടെ കരയുന്ന യുവ പേസർ മുഹമ്മദ് സിറാജിൻ്റെ വീഡിയോ വൈറലാകുന്നു. മത്സരത്തിന് മുമ്പ് നടന്ന ഇന്ത്യയുടെ ദേശീയ ഗാനത്തിനിടെയാണ് സിറാജിൻ്റെ കണ്ണ് ഈറനണിഞ്ഞത്. യുവതാരം കണ്ണീർ തുടയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വസീം ജാഫർ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ സിറാജിനെ പുകഴ്ത്തി രംഗത്തെത്തിയിട്ടുമുണ്ട്.

Also related: വയോധികൻ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച സം​ഭ​വം കൊലപാതകം

മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വസീം ജാഫർ സിറാജിൻ്റെ ടീമിനോടുള്ള ആത്മാർത്ഥതയേയും രാജ്യസ്നേഹത്തെയും പ്രശംസിച്ച് ട്വീറ്റ് ചെയ്തു. നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആരാധകർ ആരും ഇല്ലെങ്കിലും, ഇന്ത്യയ്ക്കായി കളിക്കുകയാണ് എന്നതിലും വലിയ പ്രചോദനം വേറൊന്നില്ല. ഒരു ഇതിഹാസം പറഞ്ഞതു പോലെ ‘നിങ്ങൾ ജനങ്ങൾക്കു വേണ്ടിയല്ല കളിക്കുന്നത്, രാജ്യത്തിന് വേണ്ടിയാണ് എന്നാണ് വസീം ജാഫർ ട്വിറ്ററിൽ കുറിച്ചത്.

Also related: ഗുരുദേവനില്ലാത്തത് അപലപനീയം, ശ്രീനാരായണീയരുടെ വോട്ട് വേണ്ടവർക്ക് ഗുരുദേവൻ്റെ ചിത്രം കാണിക്കാൻ വിഷമം

ഇന്ത്യൻ ടീം ഓസ്ട്രേലിയൻ പര്യടനത്തിലായിരിക്കുമ്പോൾ സിറാജിൻ്റെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാൽ നാട്ടിലേക്ക് മടങ്ങാതെ ടീമിനൊപ്പം തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്. ഈ പരമ്പരയിൽ മെൽബണിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സിറാജിന്റെ കരിയറിലെ മത്സമാണ് സിഡ്നിയിൽ നടക്കുന്നത്. മൂന്നാം ടെസ്റ്റിൽ ഡേവിഡ് വാർണറെ പുറത്താക്കി ഇന്ത്യക്ക് വേണ്ടി മത്സരത്തിലെ ആദ്യ വിക്കറ്റ് നേടിയതും സിറാജ് ആണ്.

Also related: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണ ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളും

അഡ്‍ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്കു പരുക്കേറ്റതിനെ തുടർന്നാണ് രണ്ടാം ടെസ്റ്റിൽ സിറാജിന് അവസരം ലഭിച്ചത്. അരങ്ങേറ്റ ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്സിൽ രണ്ട് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റും വീഴ്ത്തി ഗംഭീരമായിട്ടാണ് യുവതാരം തൻ്റെ വരവറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button