ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ പങ്കാളികളാകാന്‍ ഇന്ത്യന്‍ വ്യോമസേനയും. വിവിധ പ്രദേശങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നതിന് വ്യോമസേനയുടെ വിമാനങ്ങളും മറ്റു കമ്പനികളുടെ വിമാനങ്ങളും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Read Also : കൊട്ടാരക്കരയിലെ വാഹനാപകടം ; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
അരുണാചല്‍ പ്രദേശ്, ലഡാക്ക് തുടങ്ങിയ മേഖലകളിലായിരിക്കും വ്യോമസേനാ വിമാനങ്ങളുടെ സേവനം കൂടുതലായി വേണ്ടിവരിക. ഗതാഗത സൗകര്യങ്ങള്‍ കുറഞ്ഞ ഉള്‍പ്രദേശങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നതിന് വ്യോമസേനയുടെ സി-130ജെഎസ്, എഎന്‍-32എസ് എന്നീ വിമാനങ്ങളടക്കമുള്ളവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
Post Your Comments