കൊടുങ്ങല്ലൂർ: കുടുംബ വക്കഴക്കിനിടെ 70 കാരനായ വയോധികൻ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ് അറിയിക്കുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ മകനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. എടവിലങ്ങ് കാര പഞ്ചായത്തുകുളം മണ്ണാട്ടറ ശിവരാമനാണ് മരിച്ചത്. സംഭവത്തിൽ മകൻ കണ്ണൻ എന്ന സംജിത്തിനെ (35) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നേരത്തേ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്.
സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കൊലക്കുറ്റമാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിരയിരിക്കുന്നത്. തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് കൊലപാതകം റിപ്പോർട്ട് ചെയ്തത്. വടികൊണ്ടുള്ള അടിയേറ്റ് ശിവരാമന്റെ വാരിയെല്ല് തകർന്ന നിലയിലായിരുന്നു. തലക്കും ഗുരുതര പരിക്കേറ്റിരുന്നു. ഈ രണ്ട് പരിക്കുകളാണ് മരണത്തിന് വഴിവെച്ചതെന്ന് കൊടുങ്ങല്ലൂർ സി.ഐ പി.കെ. പത്മരാജൻ പറഞ്ഞു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ഇരുവരും തമ്മിൽ വഴക്കും അക്രമവും ഉണ്ടായത്.സംഭവത്തിനിടെ കണ്ണന് തലക്ക് പരിക്കേറ്റത് നിലത്ത് വീണതിനെ തുടർന്നാണനും ഇയാൾ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു
Post Your Comments