
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സീന്‍ വിതരണത്തില്‍ കാരുണ്യ മോഡല്‍ നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ആലോചന. സര്‍ക്കാര്‍ മേഖലയിലും ആവശ്യമുള്ളവര്‍ക്ക് പണം നല്‍കി സ്വകാര്യ മേഖലയില്‍ നിന്നും വാക്‌സിനെടുക്കാനുള്ള സൗകര്യവും ഒരുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയായിരിക്കും വാക്‌സീന്‍ വിതരണം. പിന്നീട് അത് സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കും. ഇതത്തരത്തില്‍ മരുന്ന് വിതരണം ചെയ്യുന്നതോടെ കൂടുതല്‍ കാലതാമസം കൂടാതെ ജനങ്ങളിലേക്ക് മരുന്ന് എത്തുന്നതിനും സഹായകരമാകും.
അതേസമയം സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ആയിരിക്കും വാക്‌സിന്‍ വാങ്ങുക. സര്‍ക്കാര്‍ വാങ്ങുന്ന വാക്‌സീനുകള്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്കു നല്‍കും. ഇവര്‍ ആവശ്യക്കാര്‍ക്ക് പണം വാങ്ങി കുത്തിവയ്പ് നടത്തും. ഇതില്‍ നിന്നുള്ള ലാഭം സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് ഉപയോഗിക്കാം. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ആയതിനാല്‍ അമിത വില ഈടാക്കുന്നതു തടയാന്‍ കഴിയും. ഇതു സംബന്ധിച്ച ആരോഗ്യ വകുപ്പിന്റെ ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.
Read Also: കോഴിക്കോട് ജനവിധി തേടി എംടി രമേശ്; നിയമസഭ തെരെഞ്ഞെടുപ്പിൽ ചുവടുറപ്പിച്ച് ബിജെപി
ഉല്‍പാദിപ്പിക്കുന്നതില്‍ പകുതി വാക്‌സീന്‍ സര്‍ക്കാരിനും ബാക്കി സ്വകാര്യ മേഖലയ്ക്കും നല്‍കുമെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സൗജന്യ വാക്‌സീന്‍ എത്തുമ്പോഴേക്കും മാസങ്ങള്‍ എടുക്കും. എന്നാല്‍ സ്വകാര്യ മേഖല വഴി കൂടി വിതരണം ചെയ്താല്‍ കൂടുതല്‍ പേരിലേക്ക് കാലതാമസം കൂടാതെ എത്തിക്കാന്‍ കഴിയും. ഏകദേശം 1000 രൂപയ്ക്ക് അടുത്തായിരിക്കും വാക്‌സീന്‍ വില. എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ കോവിഡ് ചികിത്സാ രംഗത്ത് സര്‍ക്കാരിന് സംഭവിച്ച വീഴ്ചയാണ് സൗജന്യ വിതരണത്തിനൊപ്പം വില്‍പ്പനയും നടത്താനുള്ള ചിന്തയുടെ പിന്നില്‍. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മാത്രം കോവിഡ് ചികിത്സ നടത്തിയത് തിരിച്ചടിയായിരുന്നു.
Post Your Comments