ദില്ലി : കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം വിദേശത്ത് നിന്നും തൊഴില്‍ നഷ്ടമായി കേരളത്തിലേക്ക് മടങ്ങിയ പ്രവാസികളുടെ എണ്ണം 5.52 ലക്ഷമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍.
Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
കൊവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ട 2020 മെയ് ആദ്യ വാരം മുതൽ ഈ വർഷം ജനുവരി 4 വരെ 8.43 ലക്ഷം പേർ വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയതായാണ് പ്രവാസി കേരളകാര്യ വകുപ്പ് തയ്യാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ 5.52 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മടങ്ങിയത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 1.40 ലക്ഷം പേരാണ് ഇത്തരത്തില്‍ തിരിച്ചെത്തിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മടങ്ങിയെത്തിയവരില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ വരുന്ന ആളുകള്‍ അവരുടെ തൊഴിൽ വിസകൾ കാലഹരണപ്പെട്ടതായോ അല്ലെങ്കിൽ മടങ്ങിവരുന്നതിനുള്ള മറ്റ് കാരണങ്ങളോ വ്യക്തമാക്കിയിട്ടുണ്ട് ബാക്കിയുള്ളവരിൽ മുതിർന്ന പൗരന്മാർ, അല്ലെങ്കിൽ കുട്ടികൾ, പ്രവാസികളുടെ കുടുംബാം ഗങ്ങൾ എന്നിവര്‍ ഉൾപ്പെടുന്നു. കോവിഡ് -19 സൃഷ്ടിച്ച തൊഴിൽ പ്രതിസന്ധി ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ദീർഘകാല പ്രത്യാഘാതത്തെ നേരിട്ടേക്കാമെന്നാണ് ഈ സാഹചര്യത്തില്‍ വിലയിരുത്തപ്പെടുന്നത്.
ഗള്‍ഫ് ഉള്‍പ്പടേയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ അയക്കുന്ന പണം സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. സ്ഥിതിഗതികള്‍ കുറച്ച് കാര്യക്ഷമായതോടെ നിരവധി പേര്‍ പുതിയ തൊഴില്‍ സാഹചര്യങ്ങള്‍ തേടി വിദേശങ്ങളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ജനിതക മാറ്റം വന്ന വൈറസിന്‍റെ വ്യാപനത്തോടെ ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ചത് വെല്ലുവിളിയായിട്ടുണ്ട്. എങ്കിലും മടങ്ങിയെത്തിയ പ്രവാസികളില്‍ വലിയൊരു വിഭാഗം പുതിയ സാധ്യതകള്‍ തേടി വിദേശത്തേക്ക് തന്നെ മടങ്ങിയേക്കാമെന്നാണ് അന്താരാഷ്ട്ര കുടിയേറ്റ വിഷയത്തില്‍ വിദഗ്ധനായ പ്രൊഫ. എസ് ഇരുദയ രാജന്‍ ആഭിപ്രായപ്പെടുന്നത്.
Post Your Comments