
കായംകുളം: വനിതാ ശിശുക്ഷേമ വകുപ്പിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കൃഷ്ണപുരം സ്വദേശിയായ യുവാവിൽ നിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് ആര്യനാട് കൊക്കോട്ടേല ശ്രീലത മന്ദിരത്തിൽ സന്തോഷിനെയാണ് (അനി – 40) അറസ്റ്റ് ചെയ്തത്.
വാട്ടർ അതോറിറ്റി, സാമൂഹിക ക്ഷേമ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ് തുടങ്ങിയ വകുപ്പുകളിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപ സന്തോഷ് വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വരുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments