‘15 വർഷമായി കിടപ്പാണ്. കയറിക്കിടക്കാൻ ഒരു വീട് പോലുമുണ്ടായിരുന്നില്ല. ഇപ്പോൾ ഞങ്ങൾക്ക് ഒരു വീട് നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദിജിയോട് എന്നും കടപ്പെട്ടിരിക്കുന്നു’.- കശ്മീർ സ്വദേശിയായ അബ്ദുൾ ലത്തീഫിന്റെ വാക്കുകളാണിത്. ജമ്മു കശ്മീരിലെ ദോദയിലെ ബദര്‍വാ സ്വദേശിയാണ് ലത്തീഫ്.
Also Read: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 20,346 പേർക്ക് കോവിഡ്
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമാണ് ലത്തീഫിന് വീട് എന്ന സ്വപ്നം സാധ്യമായത്. പദ്ധതി പ്രകാരം മെച്ചപ്പെട്ട രീതിയിൽ വീട് വെച്ചവരിൽ നിന്നും തെരഞ്ഞെടുത്ത 88 പേർക്ക് സർക്കാർ അവാർഡ് നൽകുകയുണ്ടായി. അതിൽ ഒരു വീട് ലത്തീഫിന്റെയാണ്. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അവാര്‍ഡ് വിവരം നഗര വികസന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചത്. ദോദയിലെ അധികൃതര്‍ വസതിയില്‍ എത്തി അവാര്‍ഡ് സമര്‍പ്പിച്ചു.
”എത്രകാലമായി ഞാനിങ്ങനെ കിടക്കുന്നു, ചികിത്സയ്ക്കായി എല്ലാം വിറ്റു. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഒരു മുറിയിലായിരുന്നു കഴിഞ്ഞത്. സർക്കാർ പദ്ധതിയിലൂടെ ഒരു വീട് ലഭിച്ചു. നല്ല കെട്ടിടം പണിക്കുള്ള അവാര്‍ഡും ലഭിച്ചു.’- ലത്തീഫ് പറയുന്നു.
തുണിക്കടയിലെ തൊഴിലാളിയായിരുന്നു ലത്തീഫ്. 15 വർഷം മുൻപ് തെന്നിവീണ് നടുവിന് പരിക്കേറ്റതോടെ ഇദ്ദേഹം കിടപ്പിലാവുകയായിരുന്നു.
Post Your Comments