കൊവിഡ് മഹാമാരി പല ജോലികളും വര്‍ക്ക് ഫ്രം ഹോം ആക്കിയ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന വര്‍ഷത്തില്‍ വളരെയധികം ഡിമാന്‍ഡുണ്ടായേക്കാവുന്ന ചില ജോലികള്‍ ഇവയാണ്.
ഡാറ്റ അനലിസ്റ്റുകള്‍
12 മാസങ്ങള്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിലും, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ നടത്തുന്നതിലും, സോഷ്യല്‍ മീഡിയ വഴി ഇടപഴകല്‍ നടത്തുന്നതിനും ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്നത് കൂടുതല്‍ ആഴത്തിലായി. അതിനാല്‍ ഈ ജോലിക്ക് ഡിമാന്റ് കൂടും.
ഡോക്ടര്‍മാര്‍
ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിലെ വിടവുകള്‍ നികത്തുന്നതിന് വരാനിരിക്കുന്ന കാലത്ത് ധാരാളം ഡോക്ടര്‍മാര്‍ ആവശ്യമായി വരും.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്
ഡിജിറ്റല്‍ സാങ്കേതികവിദ്യകളെയും സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളെയും നന്നായി അറിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 ല്‍ ഉയര്‍ന്ന ഡിമാന്‍ഡുണ്ടാകും.
കണ്ടന്റ് ക്രിയേറ്റേഴ്സ്
ഗുണനിലവാരമുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിന് അടുത്ത വര്‍ഷം മാത്രമല്ല, മുന്നിലുള്ള നിരവധി വര്‍ഷങ്ങളിലും ഉയര്‍ന്ന ഡിമാന്‍ഡുണ്ടാകാന്‍ സാധ്യതയുണ്ട്. വളരെയേറെ മത്സരം നടക്കുന്ന ഒരു മേഖലയാണിത്.
സൈബര്‍ സുരക്ഷ വിദഗ്ധര്‍
പകര്‍ച്ചവ്യാധി വന്നതോടെ ആളുകള്‍ വീടുകളില്‍ ഒതുങ്ങി, എന്നാല്‍ കമ്പനികള്‍ക്ക് വേഗത്തില്‍ മുന്നേറേണ്ടിവന്നു. ഒപ്പം ലോകത്ത് തന്നെ സൈബര്‍ ആക്രമണങ്ങളും വര്‍ധിച്ചു. അതുകൊണ്ട് തന്നെ കമ്ബനി ഡാറ്റകളെ പരിരക്ഷിക്കുന്ന പ്രതിരോധശേഷിയുള്ളതും കരുത്തുറ്റതുമായ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദിഷ്‌ട വൈദഗ്ധ്യമുള്ള വ്യക്തികളുടെ ആവശ്യം വരും ഉയരും.
Post Your Comments