Latest NewsKeralaNewsIndia

കെ എസ് ആർ ടി സിയെ രക്ഷിക്കാൻ കേ​ന്ദ്ര സ​ർക്കാ​റി​നോ​ട്​ ധ​ന​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സിയെ രക്ഷിക്കാൻ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നോ​ട്​ സം​സ്​​ഥാ​നം ധ​ന​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്​​ക​രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ലോ​ക്​​ഡൗ​ണി​നു​ ശേ​ഷം കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ വ​രു​മാ​ന​ത്തി​ല്‍ 50 ശ​ത​മാ​നം കു​റ​വു​ണ്ടാ​യെ​ന്നും പ്ര​തി​ദി​നം 6.50 കോ​ടി വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ മൂ​ന്ന്​ കോ​ടി​യാ​യി കു​റ​ഞ്ഞെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Read Also : മതപഠനത്തിനെത്തിയ പതിനൊന്ന് വയസുകാരനെ മാസങ്ങളോളം പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍

ഇ​പ്പോ​ഴ​ത്തെ വ​രു​മാ​ന​ത്തി​ന്റെ 50 ശ​ത​മാ​ന​വും ഡീ​സ​ലി​നാ​ണ് ചെ​ല​വാ​കു​ന്ന​ത്. സി.​എ​ന്‍.​ജി, എ​ല്‍.​എ​ന്‍.​ജി, ഇ​ല​ക്‌ട്രി​ക് ബ​സു​ക​ളി​ലേ​ക്ക്​ മാ​റു​ക​യാ​ണ് പോം​വ​ഴി. സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​ത്തി​ന് സി.​എ​ന്‍.​ജി-​എ​ല്‍.​എ​ന്‍.​ജി പ​മ്ബു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ല. ബ​സു​ക​ള്‍ വാ​ങ്ങു​ന്ന​തി​നു​പ​ക​രം സം​സ്ഥാ​ന​ത്തെ 3000 ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ സി.​എ​ന്‍.​ജി-​എ​ല്‍.​എ​ന്‍.​ജി​യാ​ക്കി മാ​റ്റാം. ഇ​തി​ന്​ 500 കോ​ടി രൂ​പ​യു​ടെ അ​ടി​യ​ന്ത​ര സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. സി.​എ​ന്‍.​ജി​ക്കു​ള്ള ജി.​എ​സ്.​ടി 28ല്‍​നി​ന്ന്​ 18 ശ​ത​മാ​ന​മാ​യി കു​റ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തിന്റെ ആ​വ​ശ്യ​ത്തോ​ട്​ അ​നു​ഭാ​വ സ​മീ​പ​ന​മാ​ണ്​ കേ​ന്ദ്ര​മ​ന്ത്രി സ്വീ​ക​രി​ച്ച​തെ​ന്ന്​ എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button