നാഗർകോവിൽ : കേരളക്കരയെ ഞെട്ടിച്ച കടൽക്കൊലക്കേസിൽ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി മത്സ്യത്തൊഴിലാളികൾ. കേന്ദ്ര സർക്കാരിന്റെ തീരുമാനം മാറ്റി, അർഹരായവർക്ക് നഷ്ടപരിഹാരത്തുക വീതിച്ചുനൽകാൻ തമിഴ്‌നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കന്യാകുമാരി ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധി ഫാ. ചർച്ചിലിന്റെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ കളക്ടർക്ക് പരാതി നൽകിയത്.
2012 ലാണ് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചത്. എട്ടുപേർ രെക്ഷപെടുകയും ചെയ്തിരുന്നു. ഇവർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്.
ഇറ്റാലിയൻ സർക്കാരിൽനിന്ന് 17 ലക്ഷം രൂപ നേരത്തെ കൈപ്പറ്റിയ ബോട്ട് ഉടമയ്ക്കാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നഷ്ടപരിഹാര തുകയിൽ നിന്ന് രണ്ടുകോടി രൂപ നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്നും, ഈ തുക അർഹരായ എട്ട് മത്സ്യത്തൊഴിലാളികൾക്ക് വീതിച്ചുനൽകാൻ നടപടി എടുക്കണമെന്നുമാണ് ആവശ്യം.
Post Your Comments