തൃക്കുന്നപ്പുഴ : വലിയഴീക്കൽ പാലത്തിന്റെ ജോലികൾ അവസാന ഘട്ടത്തിൽ. 140 കോടി രൂപ ചെലവിൽ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധപ്പെടുത്തിയാണു പാലം നിർമിക്കുന്നത്. രണ്ടു മാസത്തിനകം പാലം ഗതാഗതത്തിനു പൂർണമായി സജ്ജമാവുമെന്നാണ് റിപ്പോർട്ടുകൾ.
മധ്യ ഭാഗത്തെ സ്പാനിന്റെയും അപ്രോച്ച് റോഡിന്റെയും ജോലികളാണു പൂർത്തീകരിക്കുവാനുള്ളത്.
പാലം വരുന്നതോടെ വലിയഴീക്കലിൽ നിന്ന് അഴീക്കലിലേക്കെത്തുമ്പോൾ 28 കിലോമീറ്റർ ലാഭിക്കാനാവും. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോ സ്ട്രിങ് ആർച്ചാണു പാലത്തിന്റെ പ്രധാന ആകർഷകത. 2016 മാർച്ച് 4നു ആണ് പാലത്തിന്റെ പണി ആരംഭിച്ചത്.
Post Your Comments