Latest NewsKeralaNews

നിയമസഭ തെരഞ്ഞെടുപ്പ്; തിരിച്ചു പിടിക്കാൻ അശോക് ഗെഹ്‌ലോട്ട് കേരളത്തിലേക്ക്

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ഏകോപനങ്ങളും വിലയിരുത്താൻ അശോക് ഗെഹ്‌ലോട്ട് കേരളത്തിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം മറികടന്നു നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ സംസ്ഥാനത്ത് എഐസിസി നിരീക്ഷകരെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ഏകോപനങ്ങളും വിലയിരുത്താൻ അശോക് ഗെഹ്‌ലോട്ട്, ലൂസിനോ ഫെലിറോ, ജി പരമേശ്വര എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കും എഐസിസി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിലയിരുത്താനും നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button