Latest NewsKeralaIndiaNewsInternational

ജാക് മാ, താങ്കൾ എവിടെ? കമ്മ്യൂണിസം എന്തൊരു ഉഗ്രൻ ഏർപ്പാടാണ് അല്ലേ? – മാജിക്കാണ്, മാജിക്ക്!

ഇന്ത്യയിൽ പ്രധാനമന്ത്രിയെ വരെ വിമർശിക്കാം, എന്നിട്ടും ഫാസിസ്റ്റ് സർക്കാരെന്ന് പേര്. കമ്മ്യൂണിസ്റ്റ് ചൈനയിൽ സമരം ചെയ്‌താൽ തൊഴിലാളികളുടെ തല ഉണ്ടാകില്ല.

ആലിബാബ സ്​ഥാപകനും ചൈനീസ്​ ടെക്​ കോടീശ്വരനുമായ ജാക്ക്​ മായെ രണ്ടുമാസത്തിലധികമായി കാണാതായിട്ട്. ചൈനീസ് സര്‍ക്കാറിനെതിരായ വിവാദ പരാമര്‍ശത്തിന്​ ശേഷമാണ് ജാക്ക്​ മായെ കാണാതായത്. ചൈനീസ് സർക്കാരിനെതിരെ ഒക്​ടോബര്‍ 24ന്​ നടന്ന ബിസിനസ്​ കോണ്‍ഫറന്‍സില്‍ ജാക്ക്​ മാ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ചൈനയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ അവസരങ്ങള്‍ നഷ്​ടപ്പെടുത്തുന്നുവെന്നായിരുന്നു പരാമര്‍ശം. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തൽ അന്ന് തീരും ചൈന എന്ന് അവിടെ ഭരിക്കുന്ന ഏകാധിപതികൾക്ക് അറിയാമെന്ന് രാജീവ് മേനോൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റിങ്ങനെ:

Also Read: കൊച്ചി-മംഗളൂരു ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു

ചൈനയിലെ ഒരു അംബാനിയാണ് താഴെ കാണുന്ന പുള്ളി, ഏകദേശം മൂന്നു മാസങ്ങൾക്ക് മുൻപ് ഷാങ്ഹായിൽ ഒരു വേദിയിൽ പ്രസംഗിക്കുന്നതിനിടെ, “ചൈനയുടെ സാമ്പത്തിക നയങ്ങളിൽ കാതലായ മാറ്റങ്ങൾ ആവശ്യമാണ്. ഇപ്പോഴുള്ളത് കാലഹരണപ്പെട്ട രീതികളാണ്” എന്ന രണ്ടു വാചകങ്ങൾ പുള്ളിക്കാരൻ അറിയാതെ പറഞ്ഞുപോയി. കഴിഞ്ഞ രണ്ടുമാസമായി ആളെ കാണാനില്ല. ഇയാളെ അൻപത്തി ഒന്ന് വെട്ടു വെട്ടിയോ, അതോ വല്ല ഇരുട്ടറയിലും പിടിച്ചു തള്ളിയോ എന്നതാണ് ഇപ്പോൾ ലോകം ആരായുന്നത്. കമ്മ്യൂണിസം എന്തൊരു ഉഗ്രൻ ഏർപ്പാടാണ് അല്ലേ? ഭരണകൂടത്തെ വിമർശിച്ചാൽ ഉടൻ ആളെ കാണാതാകും. മാജിക്കാണ്! മാജിക്ക് !!

Also Read: സ്വര്‍ണാഭരണം വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും രേഖകൾ ഇനി ഇഡിക്ക് മുമ്പിൽ; പുതിയ സർക്കുലർ പുറത്ത്

60 ബില്യൺ ഡോളർ ആസ്തിയുളള ഒരു ചൈനീസ് അമ്പാനിയുടെ ഗതി ഇതാണെങ്കിൽ അവിടത്തെ ഒരു സാധാരണക്കാരനോ, പാവപ്പെട്ടവനോ സർക്കാരിനെ വിമർശിച്ചാലുള്ള ഗതി എന്തായിരിക്കും? 1988 ഇൽ സോവിയറ്റ് യൂണിയനിൽ അന്നത്തെ പ്രസിഡൻ്റ് മിഖായേൽ ഗോർബച്ചേവ്, രണ്ടു സംഗതികൾ ജനങ്ങൾക്ക് ഉദാരപൂർവ്വം അനുവദിച്ചു കൊടുത്തു. കേട്ടുകാണും, “ഗ്ലാസ്‌നോസ്ത്”, “പെരിസ്‌ട്രോയ്ക്ക”.പേര് കേട്ട് പേടിക്കേണ്ട. തിന്നാനുള്ള സാധനമൊന്നുമല്ല, “സുതാര്യത, അഥവാ അഭിപ്രായ സ്വാതന്ത്ര്യം”, “പുനർനിർമ്മാണം” എന്നിങ്ങനെയാണ് ഈ വാക്കുകളുടെ അർത്ഥം.

ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം കിട്ടിയതേ ഓർമ്മയുള്ളൂ, സോവിയറ്റ് യൂണിയൻ തകർന്ന് തരിപ്പണമായി. എമ്മാതിരി നിരാശയിലാണ് അവിടത്തെ ജനങ്ങൾ ജീവിച്ചിരുന്നത് എന്നതിന് ഇതിനേക്കാൾ നല്ല തെളിവ് വല്ലതും ആവശ്യമുണ്ടോ? സോവിയറ്റ് യൂണിയനിലെ ജനങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യം കിട്ടിയപ്പോൾ, മറ്റു ഏഴു രാജ്യങ്ങളിൽ കൂടി കമ്മ്യൂണിസ്റ്റ് സർക്കാരുകൾ തകർന്നു തകിടുപൊടിയായി. അതാണ് അതിന്റെ ഹൈലൈറ്റ്. തൊണ്ണൂറ്റി ഒന്നോടെ കമ്മ്യൂണിസം എന്ന ആ സംഗതി ലോകത്തുനിന്ന് അപ്രത്യക്ഷമായി.

Also Read: നിയമസഭാ തിരഞ്ഞെടുപ്പ് ; ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ തയ്യാറെടുത്ത് പ്രിയങ്ക

ഇവിടെ ഇന്ത്യയിൽ, ഭരണകൂടത്തെ ഏതളവിൽ വേണമെങ്കിലും വിമർശിക്കാം. പ്രധാനമന്ത്രിയുടെ പിതാവിനെ വരെ ആർക്കും എന്തും വിളിക്കാം, സർക്കാർ എന്ത് നല്ല കാര്യം ചെയ്താലും കുറ്റം പറയാം. ഒരു ചുക്കും സംഭവിക്കില്ല. എന്നിട്ടും ഇന്ത്യ ഭരിക്കുന്നത് ഒരു ഫാസിസ്റ്റ് സർക്കാരാണത്രെ. വലിയ കോടീശ്വരന്മാർ നടത്തുന്ന ഒട്ടനവധി കമ്പനികൾ ഉണ്ടായിട്ടും ചൈനയിൽ എപ്പോഴെങ്കിലും ഒരു സമരം ഉണ്ടാകാറുണ്ടോ? അതെന്താ, അവിടത്തെ തൊഴിലാളികളൊക്കെ അത്ര നല്ല സുഖത്തിലാണോ ജീവിക്കുന്നത്? അവിടെ സമരം ചെയ്‌താൽ തൊഴിലാളികളുടെ തല ഉണ്ടാകില്ല, അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തൽ അന്ന് തീരും ചൈന എന്ന് അവിടെ ഭരിക്കുന്ന ഏകാധിപതികൾക്ക് അറിയാം. സോവിയറ്റ് യൂണിയൻ ഒരു നല്ല ഉദാഹരണമായി അവരുടെ മുൻപിലുണ്ട്.
—-
Also Read: ഭിന്നതകള്‍ക്കൊടുവില്‍ സൗദി-ഖത്തര്‍ സൗഹാർദ്ദം

മൊത്തത്തിൽ കമ്മ്യൂണിസ്റ്റുകാർ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ആളുകളാണ്, പക്ഷെ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ നമ്മൾ പാർട്ടിയെ വിമർശിക്കണം എന്നില്ല. മോദിയെ ഒന്ന് പുകഴ്ത്തിപ്പറഞ്ഞാൽ മാത്രം മതി. ഉടൻ വെട്ടുകിളി ആക്രമണമുണ്ടാകും. കുതിരയ്ക്ക് കൊമ്പ് കൊടുക്കില്ല എന്ന് ഒരു ചൊല്ലുണ്ട്. ചില കനലുകൾ തരിയായി മാത്രം അവശേഷിക്കുന്നത് ആ പ്രകൃതി നിയമം നിലനിൽക്കുന്നതുകൊണ്ടാണ്. ബി ജെ പിക്ക് കിട്ടിയ ഭൂരിപക്ഷത്തോടെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ഞാൻ ഈ കുറിപ്പ് എഴുതി, പോസ്റ്റ് ബട്ടൺ അമർത്തുന്നതിനു മുൻപേ….ബാക്കി നിങ്ങൾ ഊഹിച്ചാൽ മതി.
—-
ജാക് മാ, താങ്കൾ എവിടെ? ജീവനോടെ ഉണ്ടെന്നു വിശ്വസിക്കുന്നു.

https://www.facebook.com/rajeev.menon.52/posts/4182196051797326

shortlink

Related Articles

Post Your Comments

Related Articles


Back to top button