Latest NewsNewsGulf

ഭിന്നതകള്‍ക്കൊടുവില്‍ സൗദി-ഖത്തര്‍ സൗഹാർദ്ദം

2017 ജൂണിലാണ് സൗദി ഖത്തറിന് മേല്‍ ഉപ​രോധം പ്രഖ്യാപിക്കുന്നത്.

റിയാദ്: ഭിന്നതകള്‍ക്കൊടുവില്‍ സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു. ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജി​സി​സി ഉ​ച്ച​കോ​ടി സൗ​ദി അ​റേ​ബ്യ​യി​ല്‍ ചേ​രാ​നി​രി​ക്കെ​യാ​ണ് നി​ര്‍​ണാ​യ​ക തീ​രു​മാ​നം. 2017 ജൂണിലാണ് സൗദി ഖത്തറിന് മേല്‍ ഉപ​രോധം പ്രഖ്യാപിക്കുന്നത്. തീവ്രവാദബന്ധം ആരോപിച്ച്‌ ഖത്തറിനെതിരെ ഈജിപ്ത്, സൗദി, ബഹ്‌റൈന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ശേഷം അതിര്‍ത്തി തുറക്കുന്നത് ആദ്യം.

Read Also: അറുതിയില്ലാത്ത ക്രൂരത; കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിനിടയിൽ കണ്ടെത്തി

എന്നാൽ ഖത്തറിന് മേലുള്ള ഉപരോധം പിന്‍വലിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് അതിര്‍ത്തി തുറന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്‌. ഇതിനിടെ ഗള്‍ഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച സൗദി അറേബ്യയിലെ അല്‍ ഉലയില്‍ തുടക്കമാകും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ഉച്ചകോടി. 41-ാമത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ഹമദ് അല്‍ത്താനിക്കുള്‍പ്പെടെ എല്ലാ രാഷ്ട്രത്തലവന്മാര്‍ക്കും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ക്ഷണക്കത്ത് അയച്ചിരുന്നു.

shortlink

Post Your Comments


Back to top button