KeralaNewsIndia

നിയമസഭാ തിരഞ്ഞെടുപ്പ് ; ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ തയ്യാറെടുത്ത് പ്രിയങ്ക

പാര്‍ട്ടി അടിത്തട്ട് മുതല്‍ ശക്തിപ്പെടുത്താന്‍ യു.പിയില്‍ വിവിധ പദ്ധതികളുമായാണ് പ്രിയങ്ക എത്തുന്നത്

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കു താമസം മാറ്റുന്നു. 2022-ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിനെ സജ്ജമാക്കാനായാണ് പ്രിയങ്കയുടെ ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭാര്യാ സഹോദരന്‍ കൈലാസ് നാഥ് കൗളിന്റെ ഭാര്യയായ ഷീല കൗളിന്റെ ലക്‌നൗവിലെ വസതിയാണ് പ്രിയങ്ക താമസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പാര്‍ട്ടി അടിത്തട്ട് മുതല്‍ ശക്തിപ്പെടുത്താന്‍ യു.പിയില്‍ വിവിധ പദ്ധതികളുമായാണ് പ്രിയങ്ക എത്തുന്നത്. പഞ്ചായത്ത് തലം മുതല്‍ അഴിച്ച് പണി നടത്തുകയാണ് ലക്ഷ്യം. അതുമായി ബന്ധപ്പെട്ട് നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റുമാരുമായി വിര്‍ച്വല്‍ കൂടിക്കാഴ്ചയും പ്രിയങ്ക നടത്തി. പഞ്ചായത്ത് തലം മുതല്‍ യോഗം വിളിക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും അവര്‍ നേതാക്കളോട് ആഹ്വാനം ചെയ്തു. യോഗങ്ങളില്‍ താന്‍ അപ്രതീക്ഷിതമായി എത്തുമെന്നും പ്രിയങ്ക അറിയിച്ചു. ഫെബ്രുവരി മുതല്‍ പ്രിയങ്ക ഇവിടെ താമസം ആരംഭിക്കുമെന്നും മുഴുവന്‍ സമയവും സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button