റിയാദ്: ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് നിര്‍ണായക തീരുമാനം അറിയിച്ചിരിക്കുന്നത്. സൗദി അറേബ്യ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നിരിക്കുകയാണ്. അതിര്‍ത്തി തുറന്നത് ഉപരോധം പിന്‍വലിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ കാണുന്നത്. നാലു വർഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവിൽ സൗദി അറേബ്യ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നിരിക്കുന്നത്. കുവൈത്ത് വിദേശ കാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടെ ഉപരോധത്തിലേക്ക് നയിച്ച വിഷയത്തില്‍ ഇരു രാജ്യങ്ങളും കരാറിലെത്തി. ആശയ ഭിന്നതയുള്ള വിഷയങ്ങളിൽ ചർച്ച തുടരാനാണ് തീരുമാനം അറിയിച്ചിരിക്കുന്നത് .
Post Your Comments