ദോഹ: നാലുവര്‍ഷത്തെ ഉപരോധത്തിന് ശേഷം സൗദിയിലേക്ക് പുതിയ സ്ഥാനപതിയെ നിയമിച്ച് ഖത്തര്‍. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് ബന്ദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അതിയ്യയെ സൗദിയിലെ പുതിയ സ്ഥാനപതിയായി നിയമിച്ചത്.
2017ല്‍ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ഇരുരാജ്യത്തിനുമിടയിലെ നയതന്ത്ര ബന്ധം നഷ്ടപ്പെട്ടത് .അതെ സമയം ഈ വര്‍ഷം ജനുവരിയില്‍ ഉപരോധം അവസാനിച്ചതോടെ, ജൂണില്‍ സൗദി തങ്ങളുടെ ഖത്തറിലേക്കുള്ള അംബാസഡറെ പ്രഖ്യാപിക്കുകയും അദ്ദേഹം ദോഹയിലെത്തി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു.
Read Also: ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങള്‍ കൂടിയത് അറിഞ്ഞില്ല: വിചിത്ര മറുപടിയുമായി ആരോഗ്യമന്ത്രി
ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് റിയാദിലെ തങ്ങളുടെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം ഖത്തര്‍ പൂര്‍വസ്ഥിതിയിലാക്കുന്നത്. ബന്ദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അതിയ്യയെ സൗദി സ്ഥാനപതിയായി നിയമിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ബുധനാഴ്ച ഉത്തരവ് പുറത്തിറക്കി. ഉടന്‍ അദ്ദേഹം റിയാദിലെത്തി ചുമതലയേല്‍ക്കും. നേരത്തേ കുവൈത്തിലും ഖത്തര്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്നു.
അതെസമയം സൗദിക്ക് പുറമെ, ഉപരോധത്തില്‍ പങ്കാളിയായിരുന്ന ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു.
Post Your Comments