
ന്യൂഡൽഹി : വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രെയിറ്റ് കോറിഡോറിന്റെ റെവാരി- മദാർ സർവ്വീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ഡിസംബർ 7-ന് വീഡിയോ കോൺറഫറൻസിലൂടെയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക.
വാണിജ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാനായാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, വർണർമാർ, കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഖുർജ-ഭൂപുർ സെക്ഷന്റെ ഉദ്ഘാടനം നിർവ്വഹിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് റെവാരി- മദാർ സർവ്വീസ് ഉദ്ഘാടനം ചെയ്യുന്നത്. ലോകത്തെ ആദ്യ ഡബിൾ സ്റ്റാക്ക് ലോംഗ് ഹൗൾ സർവ്വീസും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ അടേലി മുതൽ രാജസ്ഥാനിലെ കൃഷ്ണഘട്ട് വരെയാണ് സർവ്വീസ്.
Post Your Comments