NattuvarthaKerala

കമുകിനു മഞ്ഞളിപ്പ് രോഗം പടരുന്നു ; മലയോര മേഖലയിലെ കർഷകർ ദുരിതത്തിൽ

രോഗത്തിന്റെ യഥാർഥ കാരണം കണ്ടെത്താനോ പ്രതിവിധി നിർദേശിക്കാനോ കൃഷി വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല

തിരുവമ്പാടി: കർഷകരെ ആശങ്കയിലാഴ്ത്തി കമുകിൽ മഞ്ഞളിപ്പ് രോഗം പടർന്നു പിടിക്കുന്നു. ഓലയുടെ അടിഭാഗത്ത് ആദ്യം പച്ച നിറം മാറി മഞ്ഞ നിറം ആകുകയും ക്രമേണ കമുകിന്റെ മുഴുവൻ ഇലകളിലും വ്യാപിക്കുകയും ചെയ്യുന്നതാണ് രോഗ ലക്ഷണം. രോഗം ബാധിച്ച കമുക് കുറെക്കാലം കായ്ക്കാതെ നിന്ന ശേഷം മണ്ട ഉണങ്ങി മറിഞ്ഞു വീഴും.

ഏതാനും നാളുകൾക്കുള്ളിൽ മലയോര മേഖലയിലെ ലക്ഷക്കണക്കിനു കമുക് ആണ് മഞ്ഞളിപ്പുരോഗം ബാധിച്ച് നശിച്ചത്.

രോഗം ബാധിച്ച സ്ഥലത്ത് വയ്ക്കുന്ന പുതിയ തൈകളിൽ രോഗം വ്യാപിക്കുന്നുണ്ട്. 30 വർഷത്തിലേറെ പഴക്കമുള്ള ഈ രോഗത്തിന്റെ യഥാർഥ കാരണം കണ്ടെത്താനോ പ്രതിവിധി നിർദേശിക്കാനോ കൃഷി വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രോഗത്തിനു പ്രതിവിധി കണ്ടെത്തിയില്ലെങ്കിൽ മലയോര കൃഷിമേഖലയുടെ മുഖ്യ വരുമാന മാർഗമായിരുന്ന കമുക് കൃഷി നശിച്ചു പോകുന്ന അവസ്ഥയിലാകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button