കോഴിക്കോട്: സ്വകാര്യഭാഗത്ത് അതിമാരകമായി പരിക്കേറ്റ ഒന്നര വയസ്സുകാരിയെ മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അവസ്ഥ ഗുരുതരമാണ്. 22-ന് രാത്രിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പന്നിയങ്കര സ്വദേശിയായ മാതാവും അവരുടെ അമ്മയുമാണ് കുട്ടിയെ രാത്രിയോടെ ആശുപത്രിയിലെത്തിച്ചത്. ഭർത്താവ് മൈസൂരിലാണെന്നാണ് ഇവർ പറയുന്നത്.
പരിക്കേറ്റതിന്റെ ഫലമായ ആന്തരികാവയങ്ങള്‍ 80 ശതമാനത്തോളം തകർന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. ഇതേത്തുടർന്ന് കുട്ടിക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തി. കുടലിലും മലദ്വാരത്തിനും വരെ പരിക്കേറ്റിട്ടുണ്ട്. കൊളോസ്റ്റമി ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി പീഡിയാട്രിക് ഐ.സി.യു.വില്‍ നിരീക്ഷണത്തിൽ കഴിയുകയാണ്. കുട്ടിയുടെ മാതാവിനോട് ചോദിച്ചപ്പോൾ എന്ത് പറ്റിയതാണെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് ഇവർ പറയുന്നത്.
സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അതിനാൽ തന്നെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി അധികൃതർ കരുതുന്നത്. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും പരാതിയില്ലെന്നുമാണ് വീട്ടുകാരുടെ നിലപാട്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിൽ വിവരമറിയിച്ചു. എന്നാൽ, പോലീസ് ഇതുവരെ സ്ഥലത്തെത്തി അന്വേഷണം നടത്തിയിട്ടില്ല എന്ന് അആക്ഷേപവും ഉയരുന്നുണ്ട്.
Post Your Comments