കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയുകയാണ് കോണ്‍ഗ്രസ് ഇടത് സഖ്യത്തിന്റെ ലക്ഷ്യമെന്നും ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
Read Also : 46 വയസ്സിന് ശേഷം ഇവര്‍ക്ക് സാമ്പത്തിക നേട്ടം
സിപിഎം പശ്ചിമബംഗാള്‍ സംസ്ഥാന സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യെച്ചൂരി. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ആദ്യമായിട്ടാണ് സിപിഎം സംസ്ഥാന സമിതി നേരിട്ട് സമ്മേളിക്കുന്നത്. കോണ്‍ഗ്രസുമായി സീറ്റ് പങ്കുവെയ്ക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയതായി യെച്ചൂരി സ്ഥിരീകരിച്ചു. സംസ്ഥാന സമിതിക്ക് ശേഷം ഇടത് സഖ്യകക്ഷികളും യോഗം ചേര്‍ന്നിരുന്നു.
ഇന്ത്യയില്‍ നെല്ലിന് ക്വിന്റലിന് 1880 രൂപ താങ്ങുവില ഉളളപ്പോള്‍ ബംഗാളില്‍ 1250 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവിതനിലവാരം, ആരോഗ്യം, ജോലി, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ബിജെപിയും തൃണമൂലും സൃഷ്ടിച്ച ധ്രുവങ്ങളെ തകര്‍ക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പാര്‍ട്ടികളെ ഇതിനോട് ചേര്‍ന്ന് നില്‍ക്കാന്‍ ക്ഷണിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments