ഡൽഹി: കോവിഡ് വാക്സിന് ധൃതി പിടിച്ച് അനുമതി നൽകി എന്ന പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിനെതിരെ ബിജെപി. പ്രതിപക്ഷ പാർട്ടികളുടെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വിദേശ ശക്തികളെ സഹായിച്ചു എന്നും ഇന്ത്യ ഒരു സ്വയാശ്രയ രാജ്യമാവാൻ ഇക്കൂട്ടർ ആഗ്രഹിക്കുന്നില്ല എന്നും ബിജെപി പ്രതികരിച്ചു.
Also related: വ്യോമസേനയ്ക്കായി മീഡിയം ട്രാൻസ്‌പോർട്ട് വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ
മുഖ്യ പ്രതിക്ഷ പാർട്ടിയായ കോൺഗ്രസിനെ ഉന്നം വെച്ചാണ് ബിജെപി സംബിത് പത്ര നടത്തിയ പത്രസമ്മേളനത്തിലെ പ്രധാന ആരോപണങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിനുകൾ അംഗീകരിച്ചതിൽ രാജ്യം സന്തുഷ്ടമാണെങ്കിലും കോൺഗ്രസ് നേതാക്കൾ അപവാദ പ്രചാരണങ്ങൾ നടത്തുകയും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് എന്നും അദ്ദേഹം വിമർശിച്ചു.
Also related: ജനുവരി 7 ൻ്റെ ട്രാക്ടർ മാർച്ച് റിപ്പബ്ലിക് ദിനത്തിലെ പ്രക്ഷോഭ പരിപാടിയുടെ ട്രെയിലർ യോഗേന്ദ്ര യാദവ്
കോൺഗ്രസിൽ പ്രസിഡൻ്റില്ലാതെ തുടരുന്ന അവസ്ഥയേയും സംബിത് പത്ര പരിഹസിച്ചു. കെറോണ വൈറസ് ഉടൻ ഇല്ലാതാകും, ഒരു ദിവസം ചൊവ്വയിൽ വെള്ളം കണ്ടെത്തും, മനുഷ്യൻ ചന്ദ്രനിൽ ജീവിക്കും, അപ്പോഴും കോൺഗ്രസിന് പ്രസിഡൻറ് ഉണ്ടാവില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസം.
Post Your Comments