COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി കടന്നിരിക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ മുപ്പത് ലക്ഷം കടന്നിരിക്കുന്നു. പതിനൊന്ന് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം പേർ രോഗമുക്തി നേടിയിരിക്കുന്നു.

പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ത്യയാണ് ഇപ്പോൾ ലോകത്ത് ഒന്നാം സ്ഥാനത്ത് ഉള്ളത്. ഇന്നലെയും രണ്ട് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1185 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണം 1,74,308 ആയി ഉയർന്നു. പതിനഞ്ച് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഉത്തർപ്രദേശിലും, രാജസ്ഥാനിലും, പഞ്ചാബിലും കർഫ്യൂ പ്രഖ്യാപിച്ചു.

കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷം പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്. അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 5.79 ലക്ഷമായി ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button