Latest NewsNewsIndia

ജനുവരി 7 ൻ്റെ ട്രാക്ടർ മാർച്ച് റിപ്പബ്ലിക് ദിനത്തിലെ പ്രക്ഷോഭ പരിപാടിയുടെ ട്രെയിലർ യോഗേന്ദ്ര യാദവ്

ജനുവരി 25, 26 തീയതികളിൽ രാജ്യവ്യാപകമായി ട്രാക്ടർ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട്

ന്യൂഡൽഹി: കർഷക സമരത്തിന്റെ ഭാഗമായി ജനുവരി ഏഴിന് ഡൽഹിയിൽ നടക്കുന്ന ‘ട്രാക്ടർ മാർച്ച് ‘ റിപ്പബ്ലിക് ദിനത്തിന് നടത്താനിരിക്കുന്ന പ്രതിഷേധ സമരത്തിൻ്റെ ‘ട്രെയിലർ’ ആയിരിക്കും എന്ന്  സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്.വിവിധ കർഷക സംഘടനകൾ റിപ്പബ്ലിക് ദിനത്തിന് പ്രഖ്യാപിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച്.

Also related: ശിവശങ്കരൻ മുഖ്യ സൂത്രധാരകനെന്ന് കസ്റ്റംസും ഇഡിയും, പക്ഷേ എൻ ഐ എ കുറ്റപത്രത്തിൽ ശിവശങ്കരൻ പ്രതിയല്ല

രാജ്യമെമ്പാടുമുള്ള കർഷകരുടെ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി നാളെ മുതൽ രണ്ടാഴ്ചത്തേക്ക് പ്രതിഷേധിക്കുന്ന കർഷകർ ‘ദേശ് ജാഗരൺ അഭിയാൻ’ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഡൽഹിയുടെ അതിർത്തി മേഖലകളിൽ ഉൾപ്പെടെ ജനുവരി ഏഴിന് ട്രാക്ടർ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 26ന് നടക്കാൻ പോകുന്ന വലിയ പ്രക്ഷോഭത്തിന്റെ ട്രയിലറായിരിക്കും ജനുവരി ഏഴിന് നടക്കുക’, യോഗേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

Also related: ദക്ഷിണ കൊറിയയില്‍ മരണനിരക്ക് ഉയരുന്നു

ജനുവരി 25, 26 തീയതികളിൽ രാജ്യവ്യാപകമായി ട്രാക്ടർ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട്.’ജനുവരി 18 ‘മഹിളാ കിസാൻ ദിവസ്’ ആയും, സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായി ജനുവരി 23 ‘ആസാദ് ഹിന്ദ് കിസാൻ’ ആയും ആചരിക്കുമെന്നും ക്രാന്തികാരി കിസാൻ യൂണിയൻ പ്രസിഡന്റ് ദർശൻ പാൽ പ്രഖ്യാപിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button