Latest NewsNewsIndia

കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് അലറി വിളിച്ചവരാണ് ഇപ്പോൾ നിലപാട് തിരുത്തിയിരിക്കുന്നത്; പ്രതിപക്ഷത്തിനെതിരെ ബിജെപി

ഭാരതരത്‌നം ലഭിച്ച ലത മങ്കേഷ്‌കര്‍, സച്ചിൻ തെൻഡുൽക്കർ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് പ്രഖ്യാപിക്കാം

ന്യൂഡല്‍ഹി : ദിഷ രവിയുടെ അറസ്റ്റിനെ വിമര്‍ശിച്ച പ്രതിപക്ഷത്തിനെതിരെ ബിജെപി വക്താവ് സംബിത് പത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നു എന്നും സംബിത് പത്ര പറഞ്ഞു. ഇന്ത്യയെ തകര്‍ക്കാനുള്ള നികൃഷ്ടമായ ഗൂഢാലോചനകളാണ് ദിഷ രവിയുടെ അറസ്റ്റിലൂടെ തകര്‍ന്നടിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

തുക്‌ഡെ-തുക്‌ഡെ സംഘം രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. അത്തരക്കാര്‍ നിയമത്തെയാണ് അഭിമുഖീകരിക്കേണ്ടത്. രാജ്യത്തിന്റെ പരമാധികാരത്തെ കുറിച്ച് ചിന്തിക്കാതെ അതിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തരം നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരതരത്‌നം ലഭിച്ച ലത മങ്കേഷ്‌കര്‍, സച്ചിൻ തെൻഡുൽക്കർ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് പ്രഖ്യാപിക്കാം. എന്നാല്‍ ഇന്ത്യയെ വിഭജിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിപ്രായ സ്വാതന്ത്യത്തിന്റെ പേരില്‍ സംരക്ഷണം ലഭിക്കണമെന്നാണ് ഇവര്‍ പറയുന്നത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് അലറിവിളിച്ചവരാണ്, അറസ്റ്റ് നടന്നപ്പോള്‍ തങ്ങളുടെ നിലപാട് തിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു

ദിഷ ദേശവിരുദ്ധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും അംഗമായിട്ടുണ്ട്. ഇവിടേക്കെല്ലാം എങ്ങനെയാണ് ദിഷ എത്തിച്ചേര്‍ന്നത്. 21 വയസ്സുകാരി, പരിസ്ഥിതി പ്രവര്‍ത്തക, വിദ്യാര്‍ത്ഥി എന്നതെല്ലാം രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനുള്ള യോഗ്യതയാക്കി മാറ്റാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button