നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസില്‍ ഉള്‍ അക്‌ബറിന് തീവ്രവാദ സ്വഭാവമുണ്ടൊയെന്ന് പൊലീസ് അന്വേഷിക്കും. മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസിനാണ് ഇയാളെ കുറിച്ച് അന്വേഷിക്കാനുള്ള ചുമതല.
നടി അഹാന കൃഷണനെ കാണാനാണ് മലപ്പുറത്ത് നിന്നും വണ്ടിയോടിച്ച് എത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. സംഭവസമയത്ത് അഹാന വീട്ടിലുണ്ടായിരുന്നില്ല. പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ താല്‍പര്യമില്ലെന്നാണ് ഇക്കൂട്ടർ അറിയിച്ചത്. ഇതോടെ, ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ളയാളോ ലഹരിക്കടിമയോ ആണോയെന്ന് പൊലീസ് അന്വേഷിക്കും.
Also Read: ‘താഹ കൂട്ടുപ്രതിയല്ല, സഹോദരനാണ്’; കൂട്ടുകാരനെ ജയിലിലേക്ക് തിരിച്ചയയ്ക്കാൻ കഴിയാതെ അലൻ
തദേശ തിരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിലും രാഷ്ട്രീയ വൈരാഗ്യമല്ല അതിക്രമ കാരണമെന്നും പൊലീസ് പറയുന്നു. കൂടാതെ, കൃഷ്ണ കുമാറിന്റെ വീട്ടിലെ അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അഹാനാ കൃഷ്ണകുമാറിനോടുള്ള ആരാധന മൂത്താണ് ഇയാൾ ഇത്തർമൊരു അതിക്രമം കാണിച്ചതെന്നാണ് മൊശി. അഹാനയ്ക്ക് കോവിഡ് ബാധിച്ചത് പത്രങ്ങളില്‍ വാര്‍ത്തായായിരുന്നു. നടിയായ അഹാനയോട് ആരാധനയാണ്. അസുഖമെന്ന് അറിഞ്ഞതോടെ മനസ്സ് വേദനിച്ചു. നടിയെ കാണാന്‍ മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയെന്നാണ് ഇയാൾ നൽകുന്ന കുറ്റസമ്മത മൊഴി.
Post Your Comments