തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ നിലപാട് ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. സീറ്റ് വിഭജനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നതിന് എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. 10 ശതമാനം സീറ്റുകള്‍ മാത്രമേ ഇക്കുറി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കാവൂ എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
എന്നാൽ നാല് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുത്. തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസ് കെഎസ് യു നേതാക്കള്‍ക്ക് നല്‍കി തിരിച്ചു പിടിക്കണം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് മല്‍സരിക്കേണ്ടി വരുമെന്നും പ്രമേയത്തില്‍ മുന്നറിയിപ്പ്. പാലക്കാട് നടന്ന സംസ്ഥാന ക്യാംപിലാണ് പ്രമേയം പാസ്സാക്കിയത്. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നീക്കമെന്നത് ഏറെ ശ്രദ്ധേയമാണ്. ഗ്രൂപ്പുകള്‍ക്ക് അതീതമായി യൂത്ത് ടീം ഉണ്ടാക്കുമെന്നു നേതാക്കള്‍ പറയുന്നു. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ ഏജ് ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നേതൃത്വത്തിന് നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.
Read Also: കൊച്ചി – മംഗളൂരു ഗെയില്‍ പൈപ്പ്‌ലൈന്‍; പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും
അതേസമയം പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണം എന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ യുവ നേതാക്കള്‍ തുറന്നു പറയുകയും ചെയ്തതോടെ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്. ഏജ് ഓഡിറ്റിംഗും ഗ്രൂപ്പുകള്‍ക്ക് അതീതമായി ഉള്ള തിരുത്തല്‍ ശക്തിയായി യൂത്ത് ടീം ഉണ്ടാക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ചചെയ്യാന്‍ യുവജന പ്രതിനിധികളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ജനുവരി 11 ന് തിരുവനന്തപുരത്ത് ചേരുമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments