തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയോടുള്ള നിലപാട് കോണ്‍ഗ്രസ് ജനങ്ങളോട് തുറന്നുപറയണമെന്നും സിപിഎം നേതാവ് എ വിജയരാഘവന്‍. മുസ്‌ലിം ലീഗിന്റെ വര്‍ഗീയ ധ്രുവീകരണ നീക്കത്തിനു കീഴ്‌പ്പെട്ടതാണു തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വലിയ തിരിച്ചടി നല്‍കിയതെന്നും തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ആരോപിച്ചു.
ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് പറയുന്നത്. ഇതിനോടുള്ള കോണ്‍ഗ്രസ്സ് നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണം. പരസ്പരവിരുദ്ധമായാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ഇത്തരം മുന്നണി ബിജെപി യുടെ ഹിന്ദു തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നല്‍കും. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവര്‍ വിമര്‍ശിക്കുന്നു. പ്രതിപക്ഷ പ്രചാരണങ്ങളെ ജനം നിരാകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം വിലപ്പോകില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
മുസ്ലിം ലീഗ് ജമാ അത്തെ ഇസ്ലാമി ബന്ധത്തിന്റെ ആപത്തിനെക്കുറിച്ചാണ് ഇടതുമുന്നണി സൂചന നല്‍കിയത്. ലീഗാണ് ആദ്യം ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത്. യുഡിഎഫില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം കോണ്‍ഗ്രസ് അംഗീകരിക്കുന്നത് പോലെയായിപ്പോയി ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു
Post Your Comments