Latest NewsIndiaNews

അഖിലേഷ് യാദവ് ആളുകളിൽ ഭീതി പടർത്താനും പ്രശ്‌നം സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്; കേന്ദ്ര മന്ത്രി

ന്യൂഡൽഹി : കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. ലോകം മുഴുവൻ കോവിഡ് മഹാമാരിയെ നേരിടുമ്പോൾ ഇവർ അതിലും രാഷ്ട്രീയം കളിക്കാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു സാമൂഹിക പ്രവർത്തനത്തിലും കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുന്ന മനോഭാവമാണ് അഖിലേഷ് യാദവിന്റേത്. ഇത്തരം ആളുകൾ അമൃതിൽ പോലും അതിന്റെ കുറവുകളാണ് കണ്ടെത്താൻ ശ്രമിക്കുക. ലോകം മുഴുവൻ കോവിഡ് മഹാമാരിയെ നേരിടുമ്പോൾ ഇവർ അതിലും രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്. അഖിലേഷ് യാദവ് ആളുകളിൽ ഭീതി പടർത്താനും പ്രശ്‌നം സൃഷ്ടിക്കാനുമാണ് ഇപ്രകാരം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയുടെ വാക്‌സിൻ സ്വീകരിക്കാൻ സാധിക്കില്ലെന്നും വാക്‌സിനിൽ വിശ്വാസമില്ലെന്നുമാണ് അഖിലേഷ് പറഞ്ഞത്. വാക്‌സിൻ എല്ലാവർക്കും ലഭ്യമാകുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് അഖിലേഷ് വാക്‌സിനെ രാഷ്ട്രീയവത്കരിച്ച് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button