കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഉറപ്പ് നൽകി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. 130 കോടി ജനങ്ങളുടെ അന്നദാതാക്കളായ കർഷകരോട് അങ്ങേയറ്റം ബഹുമാനം മാത്രമേയുള്ളുവെന്ന് റിലയൻസ് അറിയിച്ചു.
കരാർ കൃഷി നടത്താനോ കോർപ്പറേറ്റ് കൃഷി നടത്താനോ ഉദ്ദേശമില്ല. കരാർ കൃഷിയ്ക്കു വേണ്ടി ഇന്ത്യയിൽ ഒരു കൃഷി ഭൂമിയും വാങ്ങില്ല. കമ്പോള വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിളകൾ വാങ്ങില്ല. കാർഷിക ബിസിനസിലേയ്ക്ക് പ്രവേശിക്കാൻ ഇതുവരെ ഉദ്ദേശമില്ലെന്നും റിലയൻസ് അറിയിച്ചു.
Also Read: ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
റിലയൻസ് റീട്ടെയ്ൽ ലിമിറ്റഡ്(ആർആർഎൽ), റിലയൻസ് ജിയോ എന്നിവയും തങ്ങളുടെ മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും കരാർ കൃഷി നടത്തില്ലെന്നാണ് കമ്പനി ഉറപ്പ് കർഷകർക്ക് നൽകിയിരിക്കുന്നത്. കമ്പനിക്കെതിരെ നടക്കുന്ന വ്യാജ ആരോപണങ്ങൾക്കും ആക്രമണങ്ങൾക്കും എതിരെ ഹൈക്കോടതിയിൽ പരാതി നൽകാനാണ് തീരുമാനമെന്നും റിലയൻസ് വ്യക്തമാക്കി.
Post Your Comments