ഇന്ത്യയിൽ രണ്ട് കൊവിഡ് വാക്സിന് ഇന്നലെ അനുമതി ലഭിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഇതിൽ അസ്വസ്തരാണ്. വാക്സിനിൽ വിശ്വാസമില്ലെന്നും ജനാങ്ങളെ ഇല്ലാതാക്കാൻ കഴിഞ്ഞേക്കുമെന്നുമൊക്കെയുള്ള വ്യാജ പ്രചരണങ്ങൾ നടത്തുകയാണ് പ്രതിപക്ഷം ഇപ്പോൾ. വാക്സിനെതിരെ രംഗത്തെത്തിയ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി രംഗത്ത്.
‘രാഷ്ട്രീയ പാർശ്വവൽക്കരണത്തിനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. വാക്സിനെതിരെ ജയറാം, തരൂർ, അഖിലേഷ്, യെച്ചൂരി തുടങ്ങിയവർ ഒറ്റക്കെട്ടായി രൂപം കൊള്ളുകയാണ്. അവർ ആദ്യം സൈനികരുടെ വീര്യത്തെ ചോദ്യം ചെയ്തു. ഇപ്പോൾ വാക്സിന് അംഗീകാരം ലഭിച്ചതിലും അവർ അസ്വസ്തരാണെന്ന്’ പുരി പറഞ്ഞു.
Also Read: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
നേരത്തേ, ബിജെപി പാർട്ടി പ്രസിഡന്റ് ജെ.പി.നദ്ദയും കോൺഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യ അംഗീകാരങ്ങൾ നേടുന്നത് പ്രതിപക്ഷ പാർട്ടിക്ക് ഇഷ്ടമല്ല. ഇന്ത്യ പ്രശംസനീയമായ എന്ത് നേടിയാലും പ്രതിപക്ഷ പാർട്ടി ആ നേട്ടങ്ങളെയെല്ലാം പരിഹസിക്കുകയാണ് ചെയ്യുകയെന്ന് നദ്ദ ആരോപിച്ചു. ഒരുപാട് ഗവേഷണം നടത്തിയാണ് വാക്സിൻ കണ്ടെത്തിയത്. ഇപ്പോൾ അതിനെയും പരിഹസിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് നദ്ദ വ്യക്തമാക്കി.
Post Your Comments