Latest NewsNewsSaudi ArabiaGulf

ജിസിസി ഉച്ചകോടിക്ക് ഇനി മണിക്കൂറുകള്‍, വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ഗള്‍ഫ്

ഖത്തര്‍ ഉപരോധത്തിന് അവസാനമാകുമെന്ന് സൂചന

റിയാദ്: ജിസിസിയുടെ 41 -ാമത് ഉച്ചകോടിക്ക് നാളെ തുടക്കമാകും. സൗദി അറേബ്യയിലെ അല്‍ ഉല ഗവര്‍ണറേറ്റിലാണ് സമ്മേളനം. ജിസിസിയിലെയും പശ്ചിമേഷ്യയിലെയും ആഗോള തലത്തിലുമുള്ള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മാറ്റങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഖത്തര്‍ ഉപരോധം അവസാനിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഖത്തര്‍ അമീറിന് ക്ഷണമുണ്ട്. അദ്ദേഹം എത്തുമോ അല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ പ്രതിനിധിയെ അയക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല.

Read Also : ബിജെപി ദേശീയ നേതാക്കളുടെ വാഹനത്തിന് നേരെ ആക്രമണം; കാറിന്റെ ചില്ല് തകര്‍ന്നു

ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയില്‍ എത്തിയാല്‍ ശുഭസൂചനയാകും. ജിസിസിയിലെ വിദേശ കാര്യമന്ത്രിമാരുടെ യോഗമാണ് ആദ്യം നടക്കുക എന്നാണ് വിവരം. പിന്നീടാണ് രാഷ്ട്രീത്തലവന്‍മാരുടെ യോഗം നടക്കുക. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ജിസിസി ഉച്ചകോടി നടക്കുന്നത് എന്ന് ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്രാഫ് പറഞ്ഞു.

ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള ഭിന്നത അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. 2017 ജൂണില്‍ തുടങ്ങിയ ഉപരോധം അവസാനിക്കുമെന്ന സൂചനകള്‍ അടുത്തിടെ വന്നിരുന്നു. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത അടുത്തിടെ ബഹ്റൈനും ചൂണ്ടിക്കാട്ടിയിരുന്നു. ഐക്യത്തിന്റെ സൂചനയുണ്ടെന്ന് യുഎഇയും വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button