റിയാദ് : ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയ്ക്ക് ഇന്ന് റിയാദില്‍ തുടക്കം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന നാല്‍പതാമത് ഉച്ചകോടിയില്‍ ഖത്തര്‍ അമീറും എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.. ഉച്ചകോടിയില്‍ ഖത്തര്‍-സൗദി പ്രശ്നങ്ങളില്‍ സുപ്രധാന തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ആറ് ജി.സി.സി അംഗ രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പുക്കുന്നതാണ് നാളെ നടക്കുന്ന ഉച്ചകോടിയുടെ പ്രധാന അജണ്ട. ഇതിന് മുന്നോടിയായി വിവിധ വിഷയങ്ങളിലെ പ്രാഥമിക ചര്‍ച്ച നടക്കുന്ന വിദേശകാര്യമരന്തിമാരുടെ യോഗം റിയാദില്‍ പുരോഗമിക്കുകയാണ്.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് ഉച്ചകോടിയില്‍ പെങ്കടുക്കാന്‍ സൗദിയുടെ ക്ഷണം ലഭിച്ചിട്ടുണ്ട്. ഖത്തര്‍ അമീര്‍ എത്തിയാല്‍ ഉച്ചകോടി ചരിത്രമാകും. മെയ് അവസാനവാരം മക്കയിലാണ് അവസാനമായി ജി.സി.സി ഉച്ചകോടി ചേര്‍ന്നത്. അന്നും ഖത്തര്‍ അമീര്‍ പെങ്കടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫയാണ് എത്തിയത്. മൂന്നു വര്‍ഷം മുമ്പാണ് വിവിധ വിഷയങ്ങളുന്നയിച്ച് നാലു രാഷ്ട്രങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയത്. നാളെ നടക്കുന്ന ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ക്കിടയിലെ സഹകരണം മെച്ചപ്പെടുത്തല്‍, ഇറാന്‍ ഭീഷണി ചെറുക്കല്‍, യമനിലെ യുദ്ധം അവസാനിപ്പിക്കല്‍ എന്നിവ പ്രധാന വിഷയങ്ങളാകും. ഇക്കാരണത്താല്‍ ലോകമാധ്യമങ്ങളുടെ ശ്രദ്ധ റിയാദ് ഉച്ചകോടിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.
Post Your Comments