കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബിജെപി ദേശീയ നേതാക്കളുടെ റോഡ് ഷോയ്ക്കിടെ അക്രമം. വാഹനങ്ങള്‍ക്ക് നേരെ ചെരിപ്പേറും കല്ലേറും. വട്ഗജില്‍ നടന്ന റോഡ് ഷോയ്ക്കിടെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയ്ക്കും ഉപാദ്ധ്യക്ഷന്‍ മുഗുള്‍ റോയിയ്ക്കും നേരെ ആക്രമണമുണ്ടായത്. കൈലാഷ് വിജയ് വര്‍ഗീയ, മുകുള്‍ റോയ്, എംപി അര്‍ജുന്‍ സിംഗ് എന്നിവരാണ് ബിജെപിയുടെ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കിയത്.
Read Also : തെറ്റായി പരസ്യം നല്‍കിയെന്ന ഹര്‍ജിയില്‍ ധാത്രിയുടെ പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന് പിഴ ,
സംഘം വട്ഗജില്‍ എത്തിയെപ്പോഴാണ് നേതാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരിപാടി നടക്കവേയായിരുന്നു ബിജെപിയുടെ റോഡ് ഷോ അതുവഴി കടന്ന് പോയത്. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നതിനാല്‍ സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ കഴിഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെ ചില കാറുകളുടെയും മറ്റും ചില്ലുകള്‍ തകര്‍ന്നു. തങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണം കൊണ്ടല്ല, വോട്ടുകളിലൂടെ മറുപടി നല്‍കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
സംസ്ഥാന ബിജെപി ആസ്ഥാനത്തിനടുത്ത് ഓര്‍ഫന്‍ഗജ് റോഡില്‍ നടത്താനിരുന്ന പരിപാടി പൊലീസ് അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് വട്ഗജ് റോഡിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞമാസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത പരിപാടിക്ക് നേരെയും കൊല്‍ക്കത്തയില്‍ സമാനസംഭവം അരങ്ങേറിയിരുന്നു.
Post Your Comments