മലപ്പുറം: മേലാറ്റൂര്‍ ടൗണില്‍ ആഹ്ളാദ പ്രകടനത്തിനിടെ പൊതുമുതല്‍ നശിപ്പിക്കുകയും വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യു.ഡി.എഫിന്റെ ആഹ്ളാദ പ്രകടനത്തിനിടെ പൊലീസ് സ്റ്റേഷനിലെ നിര്‍മാണത്തിലിരിക്കുന്ന ചുറ്റുമതിലിന്‍റെ ഭാഗം, പഞ്ചായത്തില്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച വസ്തുക്കള്‍ തുടങ്ങിയവയാണ് തകര്‍ത്തത്. ഈ സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
എടയാറ്റൂര്‍ കാട്ടിച്ചിറ സ്വദേശികളായ തോട്ടാശ്ശേരി കളത്തില്‍ അനീസ് (26), തോട്ടാശ്ശേരി കളത്തില്‍ മുഹമ്മദ് ഫരീദ് (29), കാഞ്ഞിരമണ്ണ മുഹമ്മദ് ഫലാഹ് (23), ചെട്ടിയാന്‍തൊടി സജാദ് (26), പുല്‍പ്പാറ മുഹമ്മദ് അക്കിഫ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.
READ ALSO:രഞ്ജിനി ഹരിദാസ് വിവാഹിതയായോ? ആരാധകർ സംശയത്തിൽ
ഗ്രാമപഞ്ചായത്തിെന്റ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ സെക്രട്ടറി, പ്രസിഡന്‍റ് എന്നിവര്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് ലക്ഷത്തില്‍പരം രൂപയോളം നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.
Post Your Comments